പാവങ്ങള്‍ക്ക് 140 വീടുകള്‍ നല്‍കുന്ന പദ്ധതിയുമായി വേള്‍ഡ് പീസ് മിഷന്‍

Update: 2025-01-30 10:30 GMT

കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ മൂപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും 10 വീടുകള്‍ വീതം, 140 വീടുകള്‍ പണിയുന്ന ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകന്‍ ബ്ലെസി നിര്‍വഹിച്ചു. ചടങ്ങില്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്‍ അധ്യക്ഷനായിരുന്നു, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകനും മീഡിയ വില്ലേജ്, കെ .ആര്‍. നാരായണന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നി സ്ഥാപനങ്ങളിലെ അധ്യാപകനുമായിരുന്ന പ്രൊഫ.കവിയൂര്‍ ശിവപ്രസാദ്, കേരള സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി ടോജോ ചിറ്റേട്ടുകളം എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

അശരണരും അതിദരിദ്രരുമായ സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു വീട് പണിത് നല്‍കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് പീസ് മിഷനും,യൂ. എസ്. വേള്‍ഡ് പീസ് മിഷനും ചേര്‍ന്നാണ് ഈ പദ്ധതി ആരംഭിക്കുന്നത് .

തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറുവാന്‍ കഴിയുന്ന എല്ലാ സൗകര്യങ്ങളോടു കൂടിയ 140 വീടുകളാണ് പണിയുന്നത്. ഓരോ ജില്ലയില്‍ നിന്നും വേള്‍ഡ് പീസ് മിഷന്റെ വുമണ്‍ എംപവര്‍മെന്റ് ഗ്രൂപ്പ്,അര്‍ഹരായവരെ കണ്ടെത്തി നല്‍കിയ അപേക്ഷകളില്‍ നിന്നാണ് തിരഞ്ഞെടുത്തത്. വേള്‍ഡ് പീസ് മിഷന്റെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ബേബിച്ചന്‍ മഞ്ഞപ്രയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ആദ്യ വീടിന്റെ കല്ലിടില്‍ കര്‍മ്മം ഫെബ്രുവരി പതിനാഞ്ചാം തിയതി തിരുവനന്തപുരത്ത് നടക്കും.

നിര്‍ദ്ധനരായവര്‍ക്ക് ഭക്ഷണ വിതരണം,സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വസ്ത്ര വിതരണം,പഠനത്തില്‍ സമര്‍ത്ഥരായ സാമ്പത്തിക ഞരുക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം എന്നിവയും വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി നടത്തുന്നുണ്ട്. ഫാമിലി കൗണ്‍സിലിംഗ്, സ്റ്റുഡന്റസ് കൗണ്‍സിലിംഗ്, ഗ്രെയ്സ് ഹെല്‍ത്ത് ക്ലബ്, ഡീ-അഡിക്ഷന്‍ കൗണ്‍സിലിംഗ് എന്നിവയും വേള്‍ഡ് പീസ് മിഷന്റെ മുഖ്യപ്രവര്‍ത്തനങ്ങളാണ്.

54 രാജ്യങ്ങളിലായ് പതിനെണ്ണായിരത്തിലധികം വോളന്റീര്‍സ് വേള്‍ഡ് പീസ് മിഷന്റെ കര്‍മ്മപദ്ധതികളില്‍ സജീവമാണ്.

റിപ്പോര്‍ട്ട് : സ്‌നേഹ സാബു

Similar News