30ാം വര്‍ഷത്തിലും വാര്‍ത്താ വിശ്വസ്ഥതയില്‍ ഏഷ്യാനെറ്റ് ന്യൂസിന് എതിരാളികളില്ല; കരൂര്‍ ദുരന്തവും സ്വര്‍ണ്ണപ്പാളി വിവാദവും ആളിക്കത്തിയ ആഴ്ച്ചയിലും എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റിന്റെ തേരോട്ടം; മനോരമ ന്യൂസിനെയും മാതൃഭൂമിയെയും മറികടന്ന് നാലാം സ്ഥാനത്ത് കയറി ന്യൂസ് മലയാളം; മലയാളം വാര്‍ത്താചാനല്‍ ബാര്‍ക്ക് റേറ്റിംഗില്‍ സംഭവിക്കുന്നത്
30ാം വര്‍ഷത്തിലും വാര്‍ത്താ വിശ്വസ്ഥതയില്‍ ഏഷ്യാനെറ്റ് ന്യൂസിന് എതിരാളികളില്ല
തിരുവനന്തപുരം: മലയാളം വാര്‍ത്താ മാധ്യമ രംഗത്ത് വിശ്വാസ്യതയില്‍ മുന്നിലുള്ളത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. മലയാളികളുടെ ഒന്നാം നമ്പര്‍ ചാനല്‍ പോയ വാരം 30ാം വര്‍ഷം ആഘോഷിച്ചു. ഈ വാരത്തിലെ ബാര്‍ക്ക് റേറ്റിംഗിലും വിശ്വാസ്യതയില്‍ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്. കരൂര്‍ ദുരന്തവും സ്വര്‍ണ്ണപ്പാളി വിവാദവും അടക്കമുള്ള വിവാദങ്ങള്‍ ആളിക്കത്തിയ വാരത്തിലാണ് എതിരാകളില്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്.
ഇന്ന് പുറത്തുവന്ന 38-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ 89 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്. രണ്ടാമതും മൂന്നാമതും ഉള്ള വാര്‍ത്താചാനലുകളെക്കാള്‍ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാര്‍ത്താ ചാനല്‍. രണ്ടാമതും മൂന്നാമതും ഉള്ള വാര്‍ത്താചാനലുകളെക്കാള്‍ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാര്‍ത്താ ചാനല്‍. റേറ്റിങ് കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 68 പോയിന്റാണുള്ളത്. 55 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്ത്.
പണം വാരിയെറിഞ്ഞുള്ള റിപ്പോര്‍ട്ടറിന്റെ പരീക്ഷണങ്ങളും വിജയം കാണുന്നില്ലെന്നതിന്റെ തെളിവാണ് റിപ്പോര്‍ട്ടറിന് നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയതില്‍ നിന്നും വ്യക്തമാകുന്ന കാര്യം. അതേസമയം ഈ ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ മറ്റൊരു അട്ടിമറിയും ഉണ്ടായി. ആറാം സ്ഥാനത്ത് നിന്ന് ന്യൂസ് മലയാളം 24ഃ7 നാലാം സ്ഥാനത്തേക്ക് കുതിച്ചു കയറി. പാരമ്പര്യത്തില്‍ മുമ്പിലായിരുന്ന മനോരമ ന്യൂസിനെയും മാതൃഭൂമിയെയും മറികടന്നാണ് ന്യൂസ് മലയാളം ഈ സ്ഥാനത്തേക്ക് എത്തിയത്.
37 പോയിന്റാണ് ന്യൂസ് മലയാളത്തിനുള്ളത്. മനോരമ ന്യൂസ്(37), മാതൃഭൂമി ന്യൂസ് (34) എന്നിവയാണ് യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലുള്ളത്. നഗര ഗ്രാമ വ്യത്യസമില്ലാതെ ഏത് സമയത്തും പ്രായ ഭേദമില്ലാതെ മലയാളികള്‍ വാര്‍ത്തകള്‍ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാര്‍ക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു. മലയാളിക്ക് ആധികാരിക വാര്‍ത്തകള്‍ക്ക് ഏതു ചാനല്‍ കാണണം എന്നതില്‍ ഒരു സംശയവും ഉണ്ടായില്ല. കാല്‍ നൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാര്‍ത്താശീലം മാറ്റമില്ലാതെ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മലയാളിയുടെ വിശ്വാസത്തിന് പ്രായവ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഇല്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം മലയാളിയുടെ മാറാത്ത വാര്‍ത്താശീലമായി ഏഷ്യാനെറ്റ് ന്യൂസിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത് നേരിന്റെ പക്ഷമാണെന്നാണ് ചാനല്‍ വ്യക്താക്കുന്നത്. ചെമ്പല്ല, തനി തങ്കമാണ് എന്നാണ് ഏഷ്യാനെറ്റ് റേറ്റിംഗിലെ നേട്ടത്തെ കുറിച്ച് പറയുന്നത്.