വിദേശത്ത് നഴ്‌സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍? നഴ്‌സിംഗോ മറ്റ് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളോ കഴിഞ്ഞു ജോലിക്കൊപ്പം ഉപരിപഠനത്തിന് താല്പര്യം ഉണ്ടോ? എങ്കില്‍ ഈ 30-ന് കോട്ടയത്ത് എത്തിയാല്‍ അഡ്മിഷന്‍ ഉറപ്പിക്കാം
വിദേശത്ത് നഴ്‌സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍?
കോട്ടയം: നഴ്‌സിംഗ് വിദേശത്ത് പോയി പഠിച്ച് അവിടെ ജോലി കണ്ടെത്തുന്നവരുടെ എണ്ണം കൂടുകയാണിപ്പോള്‍. ഇവിടെ നഴ്സിംഗും ഫര്‍മസിയും സോഷ്യല്‍ വര്‍ക്കും ഒക്കെ പഠിച്ച് വിദേശത്ത് ഉപരിപഠനത്തിനായി പോയി ജോലി കണ്ടെത്തുന്നവരും ഏറെയാണ്. അത്തരം അവസരങ്ങള്‍ തേടുന്നവരുടെ എല്ലാം സംശയങ്ങളും തീര്‍ക്കാനും യോഗ്യത ഉള്ളവര്‍ക്ക് അഡ്മിഷന്‍ എടുക്കാനുമായി കോട്ടയത്ത് ഒരുവിദേശ പഠന ഹെല്‍ത്ത് എക്സ്പോ നടക്കുകയാണ് ഈ മാസം മുപ്പതിന്. രാവിലെ പത്ത് മുതല്‍ കോട്ടയത്തെ ഹോട്ടല്‍ ഐഡയില്‍ നടക്കുന്ന സമ്പൂര്‍ണ സൗജന്യ സെമിനാറില്‍ വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
30-ന് രാവിലെ 10 മുതല്‍ 4 വരെ നടക്കുന്ന എക്സ്പോയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും കോഴ്സുകളെക്കുറിച്ചും ക്യാമ്പസ് ജീവിതത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കാനും സാധിക്കും. ജി.എസ്.എല്ലിലെ വിദഗ്ധരായ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ ഓരോരുത്തര്‍ക്കും അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാനും, ലഭ്യമായ ആകര്‍ഷകമായ സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് മനസ്സിലാക്കി അഡ്മിഷന്‍ നടപടികള്‍ അവിടെ വെച്ച് തന്നെ ആരംഭിക്കാനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
നഴ്സിംഗ് കോഴ്സുകള്‍ക്ക് പുറമെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കുറഞ്ഞ ഫീസില്‍ വൈവിധ്യമാര്‍ന്ന മറ്റ് മാസ്റ്റേഴ്സ് കോഴ്സുകളും ലഭ്യമാണ്, മാത്രമല്ല പഠന ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര വര്‍ഷം സ്റ്റേ ബാക്കും ലഭിക്കും. എം.എസ്.സി പബ്ലിക് ഹെല്‍ത്ത് (MSc Public Health), ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മാനേജ്‌മെന്റ്, ഫിസിയോതെറാപ്പി തുടങ്ങിയ കോഴ്സുകളിലേക്ക് അഡ്മിഷന്‍ നേടാനും ഈ എക്സ്പോ നിങ്ങളെ സഹായിക്കും.
ബി.എസ്.സി നഴ്സിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കായി യുകെയില്‍ മാസ്റ്റേഴ്സ് ബിരുദം (MSc Nursing) പഠിച്ച് രജിസ്റ്റേര്‍ഡ് നഴ്സായി ജോലി ചെയ്യാം. ഐ.ഇ.എല്‍.ടി.എസ് (IELTS) ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ അപേക്ഷിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ ഐ.ഇ.എല്‍.ടി.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്സ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഒ.എസ്.സി.ഇ (OSCE) ട്രെയിനിംഗ് പൂര്‍ത്തിയാക്കാനുള്ള സൗകര്യവും ഗ്ലോബല്‍ സ്റ്റഡി ലിങ്ക് ഒരുക്കുന്നുണ്ട്. കൃത്യമായ ഗൈഡന്‍സും മികച്ച പരിശീലനവും നല്‍കുന്നതിലൂടെ വിദേശത്തെ പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കാന്‍ ജി.എസ്.എല്ലിന് സാധിക്കുന്നു.
യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജോര്‍ജിയ തുടങ്ങി നഴ്സിംഗ് മേഖലയില്‍ മികച്ച തൊഴിലവസരങ്ങളുള്ള വിവിധ രാജ്യങ്ങളിലെ പ്രമുഖ സര്‍വ്വകലാശാലകളിലേക്ക് അപേക്ഷിക്കാന്‍ ഈ എക്സ്പോ വഴി സാധിക്കും. പ്രത്യേകിച്ച് യുകെയില്‍ നഴ്സിംഗ് പഠനം ആഗ്രഹിക്കുന്നവര്‍ക്കായി 14 ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് നേടാനുള്ള അവസരവും ഇതിലൂടെ ലഭ്യമാണ്. നഴ്സിംഗ് പഠനത്തിന് സയന്‍സ് പശ്ചാത്തലം നിര്‍ബന്ധമില്ല എന്നതും, പല കോഴ്സുകള്‍ക്കും IELTS പോലുള്ള ഇംഗ്ലീഷ് ലാംഗ്വേജ് നിബന്ധനകളില്‍ ഇളവുകള്‍ ലഭിക്കുമെന്നതും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ്.യുകെ വാര്‍ത്തകള്‍
17 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് ഓരോ വര്‍ഷവും അന്താരാഷ്ട്ര തലത്തില്‍ രജിസ്റ്റേര്‍ഡ് നഴ്സുമാരാകാന്‍ സഹായിക്കുന്നത്.പ്രതിവര്‍ഷം ഏകദേശം 13,000 പൗണ്ട് മാത്രം ഫീസുള്ള BSc നഴ്സിംഗ് പ്രോഗ്രാം നല്‍കുന്ന ഒരു പ്രശസ്തമായ യു.കെ യൂണിയവേഴ്സിറ്റി ആണ് യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്റര്‍.
കോട്ടയത്തെ ഹെല്‍ത്ത് കെയര്‍ എക്സ്പോയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മറ്റൊരു പ്രധാന നേട്ടം, കൊച്ചിയില്‍ നടക്കാനിരിക്കുന്ന സ്പോട്ട് അഡ്മിഷന്‍ ഇവന്റിലേക്കുള്ള സൗജന്യ പ്രവേശനമാണ്. ഏപ്രില്‍ 18, 19 തീയതികളില്‍ കൊച്ചിയില്‍ വെച്ച് നടക്കുന്ന ഈ യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ (University of Worcester) ഫാക്കല്‍റ്റി പ്രതിനിധികള്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുകയും വെറും രണ്ട് ദിവസത്തിനുള്ളില്‍ അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ നല്‍കുകയും ചെയ്യും. ഈ സ്പോട്ട് അഡ്മിഷനിലൂടെ അപേക്ഷിക്കുമ്പോള്‍ UCAS വഴിയുള്ള സങ്കീര്‍ണ്ണമായ അപേക്ഷാ നടപടികളുടെ ആവശ്യവുമില്ല.
മാര്‍ച്ച് 30ന് നടത്തുന്ന എക്സ്പോയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ താഴെ കാണുന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോട്ടയത്തെ ഹോട്ടല്‍ ഐഡയില്‍ എത്തേണ്ടതാണ്.
രജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
കൂടുതല്‍ വിവരങ്ങള്‍ക്കും കൗണ്‍സിലിംഗിനുമായി ബന്ധപ്പെടുക:
IND: +91 90726 97999 | UK: +44 7570 220333 |+44 7920 436346 | +44 2035951999
