ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് മാറ്റം; എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കാല്‍റ രാജി വച്ചു; നീരജ് കോലി പുതിയ എക്സിക്യൂട്ടീവ് ചെയര്‍മാന്‍; ഫ്രാങ്ക് പി തോമസ് ഗ്രൂപ്പ് സി ഇ ഒ
ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്ത് മാറ്റം
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കാല്‍റ രാജി വച്ചു. 2020 ലാണ് രാജേഷ് കാല്‍റ കമ്പനിയില്‍ ചേര്‍ന്നത്.
സി എഫ് ഒ ആയിരുന്ന നീരജ് കോലിയാണ് പുതിയ എക്സിക്യൂട്ടീവ് ചെയര്‍മാന്‍. ബിസിനസ്സ് ഹെഡായ ഫ്രാങ്ക് പി തോമസിനെ ഗ്രൂപ്പ് സി ഇ ഒ ആയും നിയമിച്ചു.
ഏഷ്യാനെറ്റ് ന്യൂസില്‍ ചേരും മുമ്പ് കാല്‍റ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ടൈംസ് ഇന്റര്‍നെറ്റ് ( 2006-2020) ചീഫ് എഡിറ്ററായിരുന്നു. അതിന് മുമ്പ് യാഹൂ ഇന്ത്യ, എം എസ് എന്‍ ഇന്ത്യ, തുടങ്ങിയ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്തു. നാരദ ഓണ്‍ലൈന്‍ എന്ന ആദ്യത്തെ 24x7 വാര്‍ത്താ വെബ്‌സൈറ്റിനും തുടക്കമിട്ടു.
ഡാറ്റ ക്വസ്റ്റിലാണ് കാല്‍റ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ടൈംസ് ഓഫ് ഇന്ത്യ, ബിസിനസ് സ്റ്റാന്‍ഡേഡ്, ഇക്കണോമിക് ടൈംസ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. 1999 ല്‍ ടൈംസ് ഇന്ററാക്ടീവിന്റെ ആദ്യ എഡിറ്ററായിരുന്നു.