'ആ കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് ലിപ്സ്റ്റിക് ഇട്ടുകൂടേ.. എന്തൊരു അരാഷ്ട്രീയതയാണ് ഈ മനുഷ്യന്‍ പറയുന്നത്'; ആളാവാന്‍ നോക്കിയ അന്‍വറിനെ പഞ്ഞിക്കിട്ട് മാതു; നിങ്ങള്‍ കള്ളിമുണ്ട് ഉടുത്താണോ നിയമസഭയില്‍ പോകുന്നതെന്നും ചോദ്യം; മാതൃഭൂമി സൂപ്പര്‍ പ്രൈംടൈമില്‍ അന്‍വറിസത്തിന് സംഭവിച്ചത്

'ആ കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് ലിപ്സ്റ്റിക് ഇട്ടുകൂടേ.. എന്തൊരു അരാഷ്ട്രീയതയാണ് ഈ മനുഷ്യന്‍ പറയുന്നത്'

Update: 2024-10-22 07:16 GMT

തിരുവനന്തപുരം: പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദ തന്ത്രവുമായി പി വി അന്‍വര്‍ രംഗത്തു വന്നിരുന്നു. സിപിഎം പുറന്തള്ളിയപ്പോള്‍ എങ്ങനെയെങ്കിലും യുഡിഎഫില്‍ കയറിക്കൂടാനാണ് അന്‍വര്‍ ശ്രമം നടത്തിയത്. ചേലക്കരയിലും പാലക്കാട്ടും സ്ഥാനാര്‍ഥികളെ നിര്‍ത്തി യുഡിഎഫുമായി വിലപേശലാണ് അന്‍വറിന്റെ ശ്രമം. ഇതിനിടെ അന്‍വര്‍ രമ്യ ഹരിദാസിനെ അവഹേളിച്ച് സംസാരിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു. പട്ടിക വിഭാഗത്തിലെ എംപിമാരെയും എംഎല്‍എമാരെയും അവഹേളിക്കുന്ന വിധത്തിലാണ് ഇന്നലെ അന്‍വര്‍ സംസാരിച്ചത്. ലിപ്സ്റ്റിക്ക് ഇട്ടു നടക്കുന്ന എന്ന പ്രയോവുമായി അധിക്ഷേിച്ചാണ് അന്‍വറെത്തിയത്.

ഈ വിഷയത്തിലാണ് ഇന്നലെ ചാനലുകളില്‍ ചര്‍ച്ചകള്‍ നടത്തിയത്. മാതൃഭൂമിലെ ന്യൂസ് ചാനലിലെ സൂപ്പര്‍ പ്രൈം ടൈമിലും ഈ വിഷയമാണ് ചര്‍ച്ച നടത്തിയത്. ഈ വിഷയത്തില്‍ അന്‍വറിന്റെ അരാഷ്ട്രീയത ചൂണ്ടിക്കാട്ടിയാണ് ചാനല്‍ അവതാരക ഇന്നലെ സംസാരിച്ചത്. അന്‍വറിന്റെ പ്രതിനിധിയായി ഹംസ പറക്കാട്ടായിരുന്നു തുടക്കത്തില്‍ ചര്‍ച്ചയില്‍ സംസാരിച്ചത്. അന്‍വര്‍ ആക്ഷേപിച്ചിട്ടില്ലെന്ന് പറഞ്ഞ് വെളുപ്പിക്കല്‍ വാദമാണ് ചാനലില്‍ നടത്തിയത്.

രമ്യ ഹരിദാസിനെ ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മാതു ചര്‍ച്ച നയിച്ചത്. ഇതിനിടെയാണ് അന്‍വര്‍ നേരിട്ട് ചാനല്‍ സ്റ്റുഡിയോയിലേക്ക് വിളിച്ചു ചര്‍ച്ചയില്‍ പങ്കെടുത്തത്. മാതുവിന്റെ ആവേശം കണ്ടാണ് വിളിച്ചതെന്ന് പറഞ്ഞാണ് അന്‍വര്‍ സംസാരിച്ചു തുടങ്ങിയത്. താന്‍ പറഞ്ഞത് വസ്തുതയാണെന്നും അന്‍വര്‍ വാദിച്ചു. എസ് സി, എസ് ടി വിഭാഗത്തില്‍ നിന്നും വിജയിച്ചം എംപിമാരും എംല്‍എമാരും ആയവര്‍ പതിയെ ആ കമ്മ്യൂണിറ്റിയെ മറക്കുകയാണ് ചെയ്യുന്നതെന്നാണ് അന്‍വര്‍ വാദിച്ചത്. 'ഈ കമ്മ്യൂണിറ്റിയില്‍ നിന്ന് അധികാരത്തിലേക്ക് വരുന്ന ഭൂരിഭാഗവും സ്വന്തം കാര്യം മാത്രം നോക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ ലിപ്സ്റ്റിക്കും പൗഡറുമിട്ട് എസി റൂമിലല്ല നടക്കേണ്ടത്, ജനങ്ങളുടെ ഇടയിലൂടെ കള്ളിമുണ്ടുടുത്ത് പോകണണെന്നും അന്‍വര്‍ വാദിച്ചു. ഇതോടെ വിഷയത്തില് ഇടപെട്ട് മാതു ചോദിച്ചത് താങ്കള്‍ കള്ളിമുണ്ടുടത്താണോ നിയമസഭയില്‍ പോകാറെന്നായിരുന്നു. എന്നാല്‍, നിങ്ങള്‍ സ്റ്റുഡിയോയില്‍ ഇരുന്ന് ആവേശം കൊണ്ടിട്ട് കാര്യമില്ലെന്നും. വണ്ടൂര്‍ നിയോജക മണ്ഡലത്തിലാണ് എന്റെ പഞ്ചായത്ത്. പുനസംഘടിപ്പിച്ചപ്പോഴാണ് മണ്ഡലം മാറിയത്. അതുകൊണ്ട് തനിക്ക് ഇക്കാര്യമെല്ലാം അറിയാമെന്നായിരുന്നു അന്‍വറിന്റെ വാദം.

എന്നാല്‍, ഇടുന്ന വസ്ത്രത്തിന്റെ പേരില്‍ ആരും അധിക്ഷേപിക്കാറില്ലെന്നാണ് മാതു പറഞ്ഞത്. അങ്ങേക്ക് ആ കമ്മ്യൂണിറ്റിയുടെ ക്വട്ടേഷന്‍ ഉണ്ടോയെന്നും കടുപ്പത്തില്‍ ചോദിച്ചു. അവരെ അധിക്ഷേപിക്കാന്‍ എന്ത് അവകാശാണെന്നും മാതു ചോദിച്ചു. എന്നാല്‍, ഞാന്‍ എംഎല്‍എയാണെന്നാണ് അന്‍വര്‍ പറഞ്ഞു. എന്നാല്‍, പൗരന്‍മാരെന്ന നിലയില്‍ തുല്യാവകാശമാണെന്ന് മാതുവും തിരിച്ചടിച്ചു. എന്നാല്‍, എസി റൂമില്‍ ഇരുന്ന് അഭിപ്രായം പറയുകയാണ് അവതാരക എന്നായി അന്‍വര്‍. ഇതിനും മാതു ചുട്ട മറുപടി നല്‍കി. താങ്കള്‍ എ സി ഉപയോഗിക്കാറില്ലേ എന്നായിരുന്നു മാതുവിന്റെ ചോദ്യം. നിയമസഭയില്‍ സെന്‍ട്രസൈസ്ഡ് എസിയാണെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഞാന്‍ എസി വാങ്ങുന്നത് സ്വന്തം അധ്വാനത്തിലാണെന്നും അങ്ങ് ജനപ്രതിനിധിയായതും കൊണ്ടാണ് എസിയില്‍ ഇരിക്കുന്നതെന്നും അവതാരക വ്യക്തമാക്കി.

തുടര്‍ന്നും ആ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരെ അധിക്ഷേപിച്ചു കൊണ്ടാണ് അന്‍വര്‍ പറഞ്ഞത്. ആ കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്കും ഈഗോ ഉണ്ടെന്നും അതുകൊണ്ടാണ് ലിപ്്സ്റ്റിക് ഇടുന്നതെന്നുമായി അദ്ദേഹം. ആ കമ്മ്യൂണിറ്റിയില്‍ നിന്നും തോന്നാതിരിക്കാനാണ് ലിപ്സ്റ്റിക് ഇടുന്നതെന്നും ആവര്‍ത്തിച്ചു. ആ കമ്മ്യൂണിറ്റിയോട് ചേര്‍ന്നു നില്‍ക്കണമെന്നും അവരുടെ രൂപത്തോട് ചേര്‍ന്നു നില്‍ക്കണമെന്നും പറഞ്ഞു. ഇതോടെ എന്തൊരു അരാഷ്ട്രീയതയാണ് ഈ മനുഷ്യന്‍ പറയുന്നതെന്ന് മാതു തുറന്നടിച്ചു. അന്‍വറിനന്റെ തിട്ടൂരം വേണ്ടെന്നും വ്യക്തമായി. ചര്‍ച്ചയില്‍ തുടര്‍ന്നു സംസാരിച്ച വി ടി ബല്‍റാം അടക്കമുള്ളവര്‍ അന്‍വറിനെ അരാഷ്ട്രീയതയാണ് ചൂണ്ടിക്കാടിയത്.


Full View

അതേസമയം പരാമര്‍ശം വിവാദമായതോടെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി അന്‍വര്‍ ഇന്ന് രംഗത്തു വന്നിട്ടുണ്ട്. താന്‍ ലിപ്സ്റ്റിക് ധരിക്കുന്ന ആണുങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നാണ് പി വി അന്‍വറിന്റെ വിശദീകരണം. ലിപ്സ്റ്റിക് സ്ത്രീകള്‍ക്ക് ഇടാനുള്ളതാണ്. അതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചുയ. ചില കമ്മ്യൂണിറ്റിയുടെ വോട്ട് വാങ്ങി ജയിച്ച എംഎല്‍എമാരും എംപിമാരും ആ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി നില്‍ക്കുന്നില്ല. ജയിച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് ആ കമ്മ്യൂണിറ്റിയില്‍ നിന്നാണെന്ന് പറയാന്‍ പോലും താത്പര്യമില്ലെന്നും ആവര്‍ത്തിച്ചു.

Tags:    

Similar News