'എന്റെ പിറന്നാള്‍ മറക്കാന്‍ പറ്റാത്തതാക്കി മാറ്റിയതിന് രാമിന് നന്ദി': ആരാധ്യയുടെ പിറന്നാള്‍ ആഘോഷമാക്കി രാം ഗോപാല്‍ വര്‍മയും സംഘവും

Update: 2024-09-28 10:13 GMT

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാള്‍ ആഘോഷമാക്കി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. അദ്ദേഹം അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിന്റെ നായികയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു പിറന്നാള്‍ ആഘോഷവും കേക്ക് കട്ടിങ്ങും.

പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ആരാധ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. എന്റെ പിറന്നാള്‍ മറക്കാന്‍ പറ്റാത്തതാക്കി മാറ്റിയതിന് രാമിന് നന്ദി ആരാധ്യ ഇന്‍സ്റ്റായില്‍ കുറിച്ചു. രാം ഗോപാല്‍ വര്‍മയുടെ ഹൈദരാബാദുള്ള ഓഫിസില്‍ വച്ചായിരുന്നു ആഘോഷം. അദ്ദേഹം ആരാധ്യക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

രവി വര്‍മ നിര്‍മിച്ച് ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. ആരാധ്യ ദേവി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തെ അയാള്‍ പിന്‍തുടരുകയും അയാളുട അവളോടുള്ള വികാരം അപകടകരമായി മാറുന്നതുമാണ് ''സാരി'' എന്ന ചിത്രം പറയുന്നത്. നേരത്തെ ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. ആര്‍ജിവി ഡെന്‍ നടത്തിയ കോര്‍പ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. ഇതുപോലെ തന്നെയായിരുന്നു സത്യ യാദുവിന്റേയും തെരഞ്ഞെടുപ്പ്.

തനിക്ക് അയച്ചു കിട്ടിയ ഇന്‍സ്റ്റാ റീലിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. നവംബര്‍ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Tags:    

Similar News