കുരുങ്ങുകളൊന്നും പട്ടിണി കിടക്കരുത്: അയോധ്യയിലെ കുരുങ്ങുകള്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട്; ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍

Update: 2024-10-30 08:51 GMT

അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയില്‍ പങ്കാളിയായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ നേതൃത്വത്തിലുള്ള ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സംരംഭത്തിലേക്ക് ബോളിവുഡ് താരം ഒരു കോടി രൂപയാണ് സംഭവാന നല്‍കിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കഴിച്ചതിന്ശേഷം ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങളാണ് ഈ വാനരക്കൂട്ടത്തിന്റെ ഇപ്പോഴത്തെ ഭക്ഷണം. ഈ പശ്ചാത്തലത്തിലാണ് കുരങ്ങുകളെ ഭക്ഷണം നല്‍കി സംരക്ഷിക്കാമെന്ന് അക്ഷയ് കുമാര്‍ ആഞ്ജനേയ സേവാ ട്രസ്റ്റിനെ അറിയിച്ചത്.

തന്റെ മാതാപിതാക്കളായ ഹരി ഓം, അരുണ ഭാട്ടിയ, പരേതനായ മുതിര്‍ന്ന നടന്‍ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് അക്ഷയ് കുമാര്‍ സംഭാവന സമര്‍പ്പിച്ചതെന്ന് അക്ഷയ് കുമാറിന്റെ ടീം അറിയിച്ചു. ഇവരുടെ ആദരസൂചകമായി കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വാനില്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്യും. സാമൂഹിക ബോധമുള്ള ഇന്ത്യന്‍ പൗരനാണ് അക്ഷയ് കുമാറെന്നും കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ പ്രദേശവാസികള്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രിയ ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News