ഇന്നസെന്റിന്റെ വേര്‍പാടിന് ശേഷം കുറെ നാള്‍ ഞാന്‍ കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ; അദ്ദേഹം മരിച്ചെന്ന് ഇന്നും ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല, ഇന്നസെന്റ് ഇല്ലാത്ത ഒന്നരവര്‍ഷം ഒന്നര യുഗമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്: ആലീസ്
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആളുകളുടെ മനസ്സില്‍ ഇടം പിടിച്ച നടന്‍ ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമക്കുണ്ടാക്കിയ ഉണ്ടാക്കിയ വിടവ് ഇന്നും നികത്താനായിട്ടില്ല. 1976 ലായിരുന്നു ഇന്നസെന്റും ആലീസും വിവാഹിതരാവുന്നത്. അര്‍ബുധ ബാധിതനായ നടന്‍ ഏറെ കാലമായി ഇതിന്റെ ചികിത്സയിലായിരുന്നു. എന്നാല്‍ ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് 2023 മാര്‍ച്ചില്‍ മരണപ്പെടുകയായിരുന്നു.
ഇന്നസെന്റിന്റെ വേര്‍പാടിന് ശേഷം കുറെ നാള്‍ ഞാന്‍ കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ എന്നാണ് ഇന്നസെന്റിന്റെ ഭാര്യ ആലീസ് പറയുന്നത്. തനിക്ക് പ്രിയപ്പെട്ടവര്‍ വരുമ്പോള്‍ എന്റെ പട്ടു സാരികള്‍ ഞാന്‍ സമ്മാനമായി അവര്‍ക്ക് നല്‍കും. അങ്ങനെ പട്ടുസാരികള്‍ ഓരോന്നായി ഒഴിവാക്കി കൊണ്ടിരുന്നു. ഇതോടെ കുട്ടികള്‍ വഴക്ക് പറയാന്‍ തുടങ്ങി. കുറെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ കറുപ്പ് നിറത്തില്‍ കുറച്ച് മാറ്റം വരുത്തിയെന്നും എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിനോട് ചേര്‍ന്ന് നില്‍ക്കുകയാണെന്നും ആലീസ് പറയുന്നു.
ഇന്നസെന്റ് മരിച്ചുപോയി എന്ന് ഇന്നും ഞങ്ങള്‍ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഭാര്യ ആലീസ്. ഇന്നസെന്റ് ഇല്ലാത്ത ഒന്നരവര്‍ഷം ഒന്നര യുഗമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ചിലപ്പോള്‍ തോന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന്. ഞാന്‍ വിളി കേള്‍ക്കും, ചിലപ്പോള്‍ തോന്നും ഇന്നസെന്റ് കസേരയില്‍ ഇരിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോള്‍ കസേര ശൂന്യമായിരിക്കും. ഇന്നസെന്റ് ഇല്ലെന്ന് യാഥാര്‍ത്ഥ്യവുമായി ഞങ്ങള്‍ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹവുമൊത്തുള്ള സുന്ദര നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് കരയാനേ നേരമുള്ളു എന്ന് ആലീസ് പറയുന്നു.
ജീവിച്ചിരുന്നപ്പോള്‍ ഒരാള്‍ നമ്മളോട് എങ്ങനെയാണോ അതിനനുസരിച്ച് ആകുമല്ലോ മരണശേഷം അയാള്‍ നമ്മുടെ മനസ്സിലാവുണ്ടാവുക. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്‌നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓര്‍ക്കാറുണ്ടെന്ന് അറിയില്ല. എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെന്റിന്റെ ഒരു സിനിമ പോലും കാണില്ല. സിനിമ മാത്രമല്ല ഒരു സീന്‍ പോലും കാണാന്‍ എനിക്ക് കഴിയില്ല. കുര്‍ബാന കാണാന്‍ വേണ്ടി മാത്രമാണ് ടെലിവിഷന്‍ വെക്കാറുള്ളത്. അല്ലാതെ ടിവി കാണല്‍ പോലുമില്ലെന്ന് ആലീസ് പറഞ്ഞുവെക്കുന്നു.