ഞെട്ടിക്കാന്‍ ചാക്കോച്ചനും, ജ്യോതിര്‍മയിയും, ഫഹദും; ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും സംഭാഷ്ണങ്ങളും; ഒപ്പം നൂറായിരം ചോദ്യങ്ങളും; ത്രില്ലടിപ്പിക്കാന്‍ 'ബോഗയ്ന്‍വില്ല'യുടെ ട്രെയിലര്‍ എത്തി
പ്രേക്ഷകരുടെ മനസ്സിലേക്ക് നൂറായിരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അമല്‍ നീരദ് ചിത്രം 'ബോഗയ്ന്‍വില്ല'യുടെ ട്രെയിലര്‍ പുറത്ത്. റോയ്‌സ്, ഡേവിഡ്, റീതു ഇവരെ ചുറ്റിപ്പറ്റിയാണ് ട്രെയ്‌ലര്‍ മുന്നോട്ട് പോകുന്നത്. റീതു എന്ന കഥാപാത്രം ചെയ്യുന്നത് ജ്യോതിര്‍മയി ആണ്. അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ട്രെയ്‌ലര്‍ കാണുമ്പോള്‍ സിനിമക്കായി കാത്തിരിക്കുന്ന പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ സിനിമ കാണാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഒരു ആക്സിഡന്റിന് ശേഷം ഓര്‍മയ്ക്ക് പ്രശ്‌നങ്ങളുണ്ടാകുന്ന റീത്തു കുറച്ച് പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപെട്ടു പോലീസ് നിരീക്ഷണത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയിലര്‍ പുറത്തുവിടുന്ന വിവരങ്ങള്‍. ജ്യോതിര്‍മയിയുടെ മികച്ച പ്രകടനം കാണാനാകുമെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് നടി ചിത്രത്തിലെത്തുന്നത്. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമായ ഡേവിഡ് കോശിയും റീത്തുവിന്റെ ഭര്‍ത്താവായ റോയ്സ് തോമസ് എന്ന കുഞ്ചാക്കോ ബോബന്‍ കഥാപാത്രവും ട്രെയിലറില്‍ പ്രാധാന്യത്തോടെ എത്തുന്നുണ്ട്. ചിത്രം ഒക്ടോബര്‍ 17 ന് തിയേറ്ററിലെത്തും.
ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണല്‍ ഡയലോഗുകള്‍: ആര്‍ ജെ മുരുഗന്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍
സ്റ്റണ്ട്: സൂപ്രീം സുന്ദര്‍, മഹേഷ് മാത്യൂ, പ്രൊഡക്ഷന്‍ സൗണ്ട്: അജീഷ് ഒമാനക്കുട്ടന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ ഉണ്ണിക്കൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അജീത് വേലായുധന്‍, സിജു എസ് ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സ്റ്റില്‍സ്: ഷഹീന്‍ താഹ, ഹസിഫ് അബിദ ഹക്കീം, പിആര്‍ഒ: ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍സ്: എസ്‌തെറ്റിക് കുഞ്ഞമ്മ.