നിയമപരമായി വീണ്ടും വിവാഹം കഴിക്കാനൊരുങ്ങി ബാല; ആ ബന്ധത്തില്‍ കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ ഒരിക്കലും ആരും വരരുത്; വധു ആര്?
താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി ബാല. കഴിഞ്ഞ ദിവസം മാദ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ബാല ഇക്കാര്യം പറഞ്ഞത്. എന്നാല്‍ വധു ആരെന്ന് വ്യക്തമല്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ ഒരിക്കലും വരരുതെന്നും ബാല പറഞ്ഞു. പലരില്‍ നിന്നും തനിക്ക് ഭീഷണി സ്വരമുളള കോളുകള്‍ വരുന്നുണ്ടെന്നും ബാല പറഞ്ഞു.
എന്റെ കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. ഞാന്‍ നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും. എന്റെ സ്വത്ത് ആര്‍ക്ക് പോകണം എന്ന് ഞാന്‍ തീരുമാനിക്കും. ഞാന്‍ ആശുപത്രി കെട്ടും. ഇനി വെറുതെ കൊടുക്കണമെങ്കില്‍ കൊടുക്കും. തീരുമാനം എന്റേതാണ്. എനിക്ക് മനസാമാധാനം വേണം. ഭാര്യയും കുട്ടിയും വേണം. എന്റെ കുടുംബ ജീവിതത്തിലേക്ക് ആരും കടന്നു വരരുതെന്നും ബാല വ്യക്തമാക്കി.
ഭീഷണി സ്വരമുളള കോളുകള്‍ വന്ന സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ എന്റെ വീടിന്റെ വാതില്‍ക്കലില്‍ ഒരു സ്ത്രീയും കുഞ്ഞും എത്തി മണിയടിച്ചിരുന്നു. അവരോടൊപ്പം ഒരു പയ്യനുമുണ്ടായിരുന്നു. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാന്‍ ശ്രമിക്കില്ലല്ലോ? എന്നെ വലിയൊരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്'- ബാല പറഞ്ഞു.
ഇത് ആദ്യത്തെ സംഭവമാണ്. പ്ലാന്‍ ചെയ്തുള്ള സംഭവമാണ്. കുറച്ച് സമയം കഴിഞ്ഞാല്‍ ഞാന്‍ ഇവിടെ നിന്നും മാറും. ഏത് സംസ്ഥാനം എന്ന് ചോദിക്കരുത്. എനിക്ക് കേരളം ഒരുപാട് ഇഷ്ടമാണ്. എനിക്കും കുടുംബം വേണം. എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ വിശ്വസിച്ച് തന്നത് മനസിലാക്കി നന്മ ചെയ്യണം. അതിന്റെ രജിസ്ട്രേഷന്‍ നടക്കണം. അതിനെ തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. ഇതിന് പിന്നില്‍ പവര്‍ഫുള്‍ ആയ ആളുകളുണ്ടാകും. ചെറിയ ആളുകള്‍ക്കിത് ചെയ്യാനാകില്ല. എന്നെക്കുറിച്ച് നന്നായി അറിയുന്നവരാണ്. ഭീഷണി കോള്‍ വന്നിരുന്നുവെന്നും താരം പറയുന്നു. വര്‍ഷങ്ങളായി കൂടെ ഉള്ളവര്‍ ഓരോരുത്തരായി എനിക്കെതിരെ തിരിയുകയാണ്. അവര്‍ക്ക് പണം നല്‍കുകയാണ്.
അച്ഛന്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ 250 കോടിയുടെ സ്വത്തുക്കള്‍ എന്റെ പേരിലേക്ക് വന്നതായി ഡിസംബറില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു. ആ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ എനിക്ക് മനസമാധാനമില്ല. ആരുടേയും പേര് ഞാന്‍ പറയുന്നില്ല. ചെന്നൈയിലുള്ള എന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും എനിക്ക് സംശയിക്കില്ല. ഞാന്‍ മൂന്ന് നാല് ആഴ്ചയായി മിണ്ടാതിരിക്കുകയാണ്. പതിനാല് വര്‍ഷത്തിന് കഴിഞ്ഞ ഒരു വര്‍ഷമായി നന്നായി ജീവിക്കുകയാണ്. മൂന്ന് നേരം ഭക്ഷണവും നല്ല ഉറക്കവുമുണ്ട്. നാളെ ഞാനും കുടുംബജീവിതത്തിലേക്ക് കടക്കും. ഇതിന്റെ പുറകില്‍ ആരാണെന്ന് അറിയില്ല.
ബാലയും മുന്‍ഭാര്യയും തമ്മിലുളള തര്‍ക്കം അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഏറെ പ്രചരിച്ചിരുന്നു. തര്‍ക്കത്തില്‍ പ്രതികരിച്ച് ബാലയുടെ മകളും രംഗത്തെത്തിയിരുന്നു. ബാലയും മുന്‍ഭാര്യയും 2019ലാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത്. മകളെ കാണാന്‍ മുന്‍ഭാര്യ സമ്മതിക്കാറില്ലെന്ന് ബാല ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി മുന്‍ഭാര്യയും മകളും രംഗത്തെത്തിയത്. അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് മകളും പ്രതികരിച്ചു. ഒടുവില്‍ ബാലയ്‌ക്കെതിരെ മുന്‍ഭാര്യ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ പോലീസ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.