പരാജയങ്ങള്‍ക്കിടെ ഭാഗ്യസംവിധായകനൊപ്പം അക്ഷയ്കുമാര്‍ വീണ്ടും; 14 വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍-അക്ഷയ്കുമാര്‍ കോമ്പോ

ചിത്രം ഫസ്റ്റ്ലുക്ക് പുറത്ത്

Update: 2024-09-09 12:34 GMT

മുംബൈ: തുടര്‍പരാജയങ്ങള്‍ക്കിടെ തന്റെ ഭാഗ്യസംവിധായകനുമായി കൈകോര്‍ക്കാന്‍ അക്ഷയ്കുമാര്‍.14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോളിവുഡിലെ ഹിറ്റ് കോമ്പിനേഷന്‍ ആയിരുന്ന പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്നത്.ഭൂത് ബംഗ്ല എന്നാണ് ചിത്രത്തിന്റെ പേര്.മോഷന്‍ പോസ്റ്ററിനൊപ്പമാണ് പേര് സഹിതം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

രാത്രി ഒരു പഴയ ബംഗ്ലാവിന് മുന്നില്‍ നില്‍ക്കുന്ന അക്ഷയ് കുമാര്‍ കഥാപാത്രമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്ളത്.കോട്ട് ധരിച്ച് നില്‍ക്കുന്ന അക്ഷയ്യുടെ കൈയില്‍ ഒരു പാല്‍ പാത്രമുണ്ട്.തോളില്‍ ഒരു കരിമ്പൂച്ചയും.

അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.2025 ല്‍ പ്രദര്‍ശനത്തിനെത്തും.ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ഈ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

2010 ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം.എംടിയുടെ രചനകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി സിരീസില്‍ രണ്ട് ചിത്രങ്ങളാണ് പ്രിയദര്‍ശന്റേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്.

Tags:    

Similar News