സുരേഷ് ഗോപി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു; ജാനകി VS സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് മാറ്റി; 27 ന് റിലീസ് ഉണ്ടാവില്ലെന്ന് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍; ചിത്രത്തിന്റെ പേരിലെ പ്രശ്‌നമെന്ന് സൂചന

സുരേഷ് ഗോപി ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു

Update: 2025-06-21 17:30 GMT

കൊച്ചി: സുരേഷ് ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് മാറ്റി. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് റിലീസ് മാറ്റിയത്.

സിനിമയുടെ പേര് മാറ്റാന്‍ സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടെന്നാണ് സൂചന. ജൂണ്‍ 27 നാണു സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്.

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷങ്ങളിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമായ 'ജെഎസ്‌കെ- ജാനകി സ്റ്റേറ്റ് ഓഫ് കേരള' ജൂണ്‍ 27ന് ആഗോള റിലീസായി തിയേറ്ററുകളില്‍ എത്തുന്നുവെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

ജാനകി എന്ന പേര് സിനിമയില്‍ നിന്നും മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. അതിന് കാരണം എന്താണെന്നത് വ്യക്തമാക്കിയിട്ടില്ല.


Tags:    

Similar News