അന്‍പത്തി ആറാമത് ഐ.എഫ്.എഫ്.ഐ- ഗോവ ഫിലിം ഫെസ്റ്റിവലിലെ എ ഐ ഹാക്കത്തണില്‍ പുരസ്‌കാരം നേടി 'ഇന്‍ഡിവുഡിന്റെ ' 'ബീയിംഗ് '.

അന്‍പത്തി ആറാമത് ഐ.എഫ്.എഫ്.ഐ- ഗോവ ഫിലിം ഫെസ്റ്റിവലിലെ എ ഐ ഹാക്കത്തണില്‍ പുരസ്‌കാരം നേടി 'ഇന്‍ഡിവുഡിന്റെ ' 'ബീയിംഗ് '.

Update: 2025-11-26 15:00 GMT

ര്‍ട്ടിഫിഷ്യല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്‍ഡിവുഡ് നിര്‍മ്മിച്ച 'ബീയിംഗ്' എന്ന ചലച്ചിത്രം, ഗോവയില്‍ നടക്കുന്ന 56-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (IFFI) ഭാഗമായി നടന്ന സിനിമാ- എ ഐ ഹാക്കത്തോണ്‍ 2025-ലെ 'മികച്ച എ.ഐ. വിഷ്വലൈസ്ഡ് ഫിലിം' പുരസ്‌കാരം കരസ്ഥമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച അഞ്ഞൂറിലധികം എന്‍ട്രികളില്‍ നിന്നാണ് ഈ നേട്ടം ഇന്‍ഡിവുഡ് സ്വായത്തമാക്കിയത്. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ദൃശ്യ സാങ്കേതികതയില്‍ ഏറെ മുന്നേറിയ ഇന്‍ഡിവുഡിന്റെ പരിശ്രമങ്ങള്‍ക്ക് ലഭിച്ച ഒരു സമ്മാനം കൂടിയാണ് ഈ പുരസ്‌കാരം.

ചലച്ചിത്രനിര്‍മ്മാണത്തില്‍ നിര്‍മ്മിതബുദ്ധിക്കുള്ള സര്‍ഗ്ഗാത്മക സാധ്യതകളെ അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്, എന്‍.എഫ്.ഡി.സി (NFDC), എല്‍.ടി.ഐ. മൈന്‍ഡ്ട്രീ (LTIMindtree) എന്നിവയുമായി കൈകോര്‍ത്തുകൊണ്ട് ഐ.എഫ്.എഫ്.ഐ ഇന്ത്യയില്‍ തന്നെ ആദ്യമായി ഇത്തരത്തില്‍ 'സിനിമാ എ.ഐ. ഹാക്കത്തോണ്‍ ' എന്ന പേരില്‍ ഈയൊരു മത്സരം സംഘടിപ്പിച്ചത്.

ലോകമെമ്പാടുമുള്ള പതിനെട്ടു രാജ്യങ്ങളില്‍ നിന്നായി അഞ്ഞൂറില്‍ അധികം ചലച്ചിത്ര പ്രവര്‍ത്തകരാണ് ഈയൊരു ഹാക്കത്തോണില്‍ പങ്കെടുത്തത്.

ഉന്നതസ്ഥാനം കരസ്ഥമാക്കുന്ന പത്തു ടീമുകള്‍ക്കായി, പരിപാടിയില്‍ വച്ചു മാത്രം പരസ്യപ്പെടുത്തുന്ന ഒരു നിഗൂഢ പ്രമേയത്തെ ആസ്പദമാക്കി, 48 മണിക്കൂറിനുള്ളില്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചലച്ചിത്രം നിര്‍മ്മിക്കുന്ന ഒരു മത്സര രീതിയാണ് ഉണ്ടായിരുന്നത്.

ഇന്ത്യയിലെ 'ആദ്യത്തെ എ.ഐ ഫിലിം ഫെസ്റ്റിവല്‍ ' എന്നു വിശേഷിപ്പിക്കാവുന്ന ഈ ചലച്ചിത്രോത്സവം, നിര്‍മ്മിത ബുദ്ധിയും സര്‍ഗാത്മകതയും സമന്വയിപ്പിച്ചു കൊണ്ട് ഐ.എഫ്.എഫ്.ഐ. 2025 ന്റെ ഒരു പ്രധാന ആകര്‍ഷണീയതയായി മാറി.

?വടക്കന്‍ കേരളത്തിലെ കുമ്മാട്ടിക്കാവുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'ബീയിംഗ്', ബാല്യകാലത്തെ പേടി സ്വപ്നങ്ങള്‍ പിന്നീട് ജീവിതത്തിന് കരുത്തായി തീര്‍ന്നത് എങ്ങനെയെന്ന് മനോഹരമായി പറഞ്ഞുവയ്ക്കുന്നു.

മുത്തശ്ശിക്കഥകളും ഐതിഹ്യങ്ങളും ക്ഷേത്രത്തിലെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അവന്റെ സ്വപ്നങ്ങളെ ഉപബോധമനസ്സ് ഭയത്തിന്റെയും വിഭ്രമത്തിന്റേയും കാണാക്കയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പിന്നീട് ലഭിക്കുന്ന ഉള്‍ക്കാഴ്ചയും തിരിച്ചറിവും ഈ പ്രതിരൂപങ്ങളെ ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകങ്ങളായി ബോധമനസ്സിലൂടെ മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവാണ് 'ബീയിംഗ്' എന്ന ചിത്രത്തിന്റെ പ്രമേയം.

?നവംബര്‍ 25-ന്, ഫിലിം ബസാറിലെ വേവ്സ് (Waves, Film Bazaar) വേദിയിലാണ് 'ബീയിംഗ്' പ്രദര്‍ശിപ്പിച്ചത്. ഓര്‍മ്മകളെക്കുറിച്ചുള്ള തനതായ ദൃശ്യാവിഷ്‌കരണത്തിനും, സര്‍ഗ്ഗാത്മകമായ വ്യാഖ്യാനത്തിനും ചിത്രം വലിയ പ്രശംസ ഏറ്റുവാങ്ങി.

''ഈ അവാര്‍ഡ് ഇന്‍ഡിവുഡിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതല്‍ പ്രചോദനമാണെന്നും , നാഴികക്കല്ലാണെന്നും ഇന്‍ഡിവുഡിന്റെ സ്ഥാപക ചെയര്‍മാന്‍ സര്‍.സോഹന്‍ റോയ് പറഞ്ഞു. AI-അധിഷ്ഠിത സര്‍ഗ്ഗാത്മകതയിലൂടെ സിനിമയുടെ , ഭാവി പര്യവേക്ഷണം ചെയ്യാനുള്ള ദൃഢനിശ്ചയത്തെ ഈ അംഗീകാരം ശക്തിപ്പെടുത്തുന്നു. സാങ്കേതികവിദ്യയെ സിനിമ മേഖലയില്‍ എത്രത്തോളം മനോഹരമായി ഒന്നിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് 'ബീയിംഗ്' നമുക്ക് ചൂണ്ടിക്കാട്ടുന്നു എന്നും അദ്ദേഹം പറഞ്ഞു.

വണ്ടര്‍വാള്‍ മീഡിയ നെറ്റ്വര്‍ക്കിന് കീഴില്‍ ബിച്ചു വേണുവിന്റെ ക്രിയേറ്റീവ് സഹകരണത്തോടെ സുമേഷ്ലാല്‍ ആണ് ഈ ചിത്രത്തിന്റെ ആശയം രൂപപ്പെടുത്തിയത്. ആല്‍ബി നടരാജ് ആണ് ദൃശ്യപരമായി രൂപകല്‍പ്പന ചെയ്തത്.

സിനിമാ മേഖലയില്‍ സജീവ സാന്നിധ്യമായ ഇന്‍ഡിവുഡ് ,സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് നിരവധി അവസരങ്ങളാണ് ഇതിനോടകം തന്നെ ഒരുക്കിയിട്ടുള്ളത് .

അന്താരാഷ്ട്ര സഹ നിര്‍മ്മാണം , ചലച്ചിത്ര നിര്‍മ്മാണങ്ങള്‍ , കലാപ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പരിപാടികള്‍, ചലച്ചിത്ര വ്യവസായ പരിപാടികള്‍, പുത്തന്‍ സാങ്കേതികവിദ്യ പ്രോത്സാഹനം എന്നിവയില്‍ സജീവമാണ്. സ്വന്തമായി ആശയങ്ങളും ഉള്ളടക്കങ്ങളും ഉള്ള പ്രതിഭകളെ ആഗോളതലത്തിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനും വേദിയൊരുക്കുകയും ചെയ്യുന്നു.

സിനിമാഎഐ ഹാക്കത്തോണില്‍, മികച്ച എഐ ചിത്രമായി കല്‍പ്പാണിക്കിന്റെ ദി റെഡ് ക്രയോണ്‍, ഏറ്റവും നൂതനമായ എഐ ചിത്രമായി ആറ്റമിസ്റ്റിന്റെ റിമറി, മികച്ച കഥപറച്ചിലിന് സമ്രേഷ് ശ്രീവാസ്തവയുടെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്, മികച്ച സൗണ്ട് ഡിസൈനിന് രാജേഷ് ഭോസ്ലെയുടെ ഫൈനല്‍ മണ്‍സൂണ്‍ എക്കോ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ടിഐ മൈന്‍ഡ്ട്രീയിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്ററാക്ടീവ് സര്‍വീസസിന്റെ ആഗോള തലവനുമായ സുജയ് സെന്‍, ജോയിന്‍ഡ് ചീഫ് ഗ്രോത്ത് ഓഫീസര്‍ കൃഷ്ണന്‍ അയ്യര്‍, ഐഎഫ്എഫ്‌ഐ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശേഖര്‍ കപൂര്‍ എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

Tags:    

Similar News