ക്രിസ്മസ് തൂക്കാന്‍ തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് എത്തുന്നു; 'രെട്ട തല' റിലീസിനൊരുങ്ങി

'രെട്ട തല' റിലീസിനൊരുങ്ങി

Update: 2025-12-22 12:20 GMT

കൊച്ചി: ഇക്കുറി ക്രിസ്മസ് പൊളിക്കും. തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു. താരം മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന 'രെട്ട തല'ക്രിസ്മസ് ദിനത്തില്‍ ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലെത്തും. ചിത്രത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു.

രെട്ട തലയുടെ ട്രെയ്‌ലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്കിയത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ അരുണ്‍ വിജയ് യുടെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ തെന്നിന്ത്യയിലെ മിന്നും താരമായ അരുണ്‍ വിജയ് നായകവേഷത്തിലെത്തുന്ന ചിത്രമാണ് രെട്ട തല.

ഇക്കുറി ക്രിസ്മസിന് പ്രേക്ഷകരെ കാത്തിരിക്കുന്ന ഏറ്റവും വിസ്മയകരമായ ചിത്രം കൂടിയാണ് രെട്ട തല. 25 ന് ചിത്രം തിയേറ്ററിലെത്തും. ക്രിസ് തുരുകുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിതതാരം ഹരീഷ് പേരടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒന്നിനൊന്ന് മികവ് പുലര്‍ത്തുന്ന കഥാപാത്രങ്ങളുടെ പ്രകടനത്തിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്.


ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡി.ഒ.പി: ടിജോ ടോമി, എഡിറ്റര്‍ :ആന്റണി, ആര്‍ട്ട്: അരുണ്‍ശങ്കര്‍ ദുരൈ, ആക്ഷന്‍: പി.സി. സ്റ്റഡ്ന്‍സ്, പ്രൊഡക്ഷന്‍ കണ്‍ടോള്‍: മണികണ്ഠന്‍, കോ-ഡയറക്ടര്‍: വി.ജെ. നെല്‍സണ്‍

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: എസ്.ആര്‍. ലോകനാഥന്‍, വസ്ത്രധാരണം: കിരുതിഖ ശേഖര്‍, കൊറിയോഗ്രാഫര്‍: ബോബി ആന്റണി

സ്റ്റില്‍സ് :മണിയന്‍, ഡി ഐ : ശ്രീജിത്ത് സാരംഗ്. വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: എച്ച് മോണീഷ്, സൗണ്ട് ഡിസൈന്‍ & മിക്‌സ്: ടി. ഉദയകുമാര്‍ ഗാനരചന: വിവേക, കാര്‍ത്തിക് നേത. പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: പ്രാത്തൂള്‍ എന്‍.ടി.

സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് -രാജശ്രീ ഫിലിംസുമാണ് 'രെട്ട തല' വിതരണം ചെയ്യുന്നത്.


Tags:    

Similar News