ഇടുക്കിയുടെ മനോഹാരിതയില്‍ പേടിപ്പിച്ചു വിറപ്പിക്കാനായി 'കൂടോത്രം'; ഫാമിലി ഹോറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രം ഫെബ്രുവരി 12 മുതല്‍ തിയേറ്ററുകളിലേക്ക്

ഇടുക്കിയുടെ മനോഹാരിതയില്‍ പേടിപ്പിച്ചു വിറപ്പിക്കാനായി 'കൂടോത്രം'

Update: 2026-01-31 14:49 GMT

തൊടുപുഴ: ഇടുക്കിയുടെ മനോഹാരിതയും നിഗൂഢതകളും പ്രമേയമാക്കി ഒരുങ്ങുന്ന ഫാമിലി ഹോറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രം 'കൂടോത്രം' റിലീസിനൊരുങ്ങുന്നു. മലയാളികളുടെ പ്രിയങ്കരനായ നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാനാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം ഫെബ്രുവരി 12-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ചത്. ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും പ്രശസ്ത ഛായാഗ്രാഹകരായ ജോമോന്‍ ടി. ജോണ്‍, ജിംഷി ഖാലിദ്, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.കൂടാതെ സിനിമയുടെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയ്ലറും യൂട്യൂബില്‍ ട്രെന്‍ഡിംഗിലാണ്.

മലയാളികളുടെ പ്രിയ നടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയുന്ന ചിത്രമാണിത്. സന്തോഷ് ഇടുക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാന്‍ജോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റെജി ജോര്‍ജ് കൊന്നതറയില്‍ ആണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ഡിനോയ് പൗലോസ്, റേച്ചല്‍ ഡേവിഡ്, ശ്രീനാഥ് മകന്തി, അലന്‍സിയര്‍, സായ്കുമാര്‍, സലിം കുമാര്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, സുധി കോപ്പ, സുനില്‍ സുഖദ, കോട്ടയം രമേഷ്, മനോഹരി ജോയ്, വീണ നായര്‍, ചിത്ര നായര്‍, ഷൈനി സാറ, ദിയ, ബിനു തൃക്കാക്കര, പ്രമോദ് വെളിയനാട്, ജോജി ജോണ്‍, സണ്ണി പി.എന്‍, വേദ് ലക്ഷ്മി, ഫുക്രു, ജോബിന്‍ ദാസ്, ടോം സ്‌കോട്ട്, സാജു കൊടിയന്‍, അംജിത് മൂസ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജിസ്ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന്‍ എന്നിവര്‍ ഛായാഗ്രഹണവും ഗ്രെയ്സണ്‍ എ.സി.എ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ഫിനിക്‌സ് പ്രഭു ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന് കൂടുതല്‍ കരുത്ത് പകരും. ഫെബ്രുവരി രണ്ടാം വാരം 'കൂടോത്രം' തിയറ്ററുകളിലേക്ക് എത്തും.

Tags:    

Similar News