സോഷ്യല്‍ മീഡിയ പറഞ്ഞ ബദ്ധശത്രുക്കള്‍ ഇതാ; ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താരയും തൃഷയും
ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താരയും തൃഷയും
തമിഴ് സിനിമാ ലോകത്തെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് നായികമാരാണ് നയന്‍താരയും തൃഷയും. രണ്ട് പതിറ്റാണ്ടായി തമിഴ് സിനിമയില്‍ സജീവമാണ് ഇരുവരും. തമിഴകത്ത് നായകനോളം മൂല്യം ഇരുവര്‍ക്കുമുണ്ട്. ഇരുവരും വര്‍ഷങ്ങളായി ബദ്ധശത്രുക്കളാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. ഈ ഗോസിപ്പ് എയറില്‍ കിടന്ന് കറങ്ങുന്നതിനിടെ ഒന്നിച്ചിരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. നയന്‍താരയുടെ ഒഫിഷ്യല്‍ പേജിലാണ് തൃഷയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ നയന്‍സ് തൃഷയുമായി കോളാബ് ചെയ്തിട്ടുമുണ്ട്.
ഈ ചിത്രത്തിന്റെ കമന്റ്‌ബോക്‌സിലാകെ ആരാധകരുടെ സന്തോഷപ്രകടനങ്ങളാണ്. നിരവധി പ്രമുഖരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. തൃഷയില്ലെങ്കില്‍ നയന്‍താര എന്നല്ല തൃഷയും നയന്‍താരയും എന്നാണ് കമന്റ്‌ബോക്‌സിലെ പ്രധാന കമന്റ്. രണ്ട് നക്ഷത്രങ്ങള്‍ സൂര്യനെ ചെയ്‌സ് ചെയ്യുന്നു എന്നാണ് പേര്‍ളി മാണിയുടെ കമന്റ്.
തമിഴ് സിനിമാരംഗത്തെ പ്രധാനപ്പെട്ട ഗോസിപ്പുകളില്‍ ഒന്നാണ് നയന്‍താരയും തൃഷയും തമ്മിലുള്ള ശത്രുത. ഇരുവരും തമ്മില്‍ നേരിട്ട് കണ്ടാല്‍ മുഖത്ത് നോക്കാത്തത്ര വിരോധമുള്ളവരാണെന്ന് പലയിടങ്ങളിലും പ്രചരിച്ച വാര്‍ത്ത. ഇരുവരുടെയും അഭിമുഖങ്ങളില്‍ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. അന്ന് തൃഷ ഇതിന് നല്‍കിയ മറുപടി അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരേ സമയത്ത് വന്ന നായികമാരായതിനാലും ഒരേ നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ചവരായതിനാലും ആളുകള്‍ പറഞ്ഞുപരത്തിയ വാര്‍ത്ത എന്നായിരുന്നു.
എന്നാല്‍ നയന്‍താര പറഞ്ഞത് എന്തോ കാര്യമില്ലാത്ത കാരണത്താല്‍ തങ്ങള്‍ക്കിടയില്‍ ഒരു പിണക്കം ഉണ്ടെന്നായിരുന്നു. പലരും പറഞ്ഞ് പ്രചരിപ്പിച്ചതിന്റെ ഭാഗമായിരിക്കാം അതെന്നുമാണ്. ഹായ് ബൈ ബന്ധം മാത്രമാണ് തങ്ങള്‍ക്കിടയിലെന്നും സുഹൃത്തെന്ന വാക്ക് തൃഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും നയന്‍സ് പറഞ്ഞിരുന്നു. മുന്‍പ് ഇരുവരും ഒന്നിച്ചെത്തേണ്ട ഒരു ചിത്രത്തില്‍ നിന്നും അവസാന നിമിഷം തൃഷ പിന്‍മാറിയിരുന്നു. വിഘ്‌നേശ് ശിവനായിരുന്നു ആ ചിത്രം സംവിധാനം ചെയ്തിരുന്നത്.
