ഗംഭീര കാഴ്ചയൊരുക്കി ഒ ടി ടി യില്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ആറ് ചിത്രങ്ങള്‍ എത്തി
ഗംഭീര കാഴ്ചയൊരുക്കി ഒ ടി ടി യില്‍ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ആറ് ചിത്രങ്ങള്‍ എത്തി
കൊച്ചി: ചലച്ചിത്ര ആസ്വാദകര്‍ക്ക് സിനിമ ഉത്സവങ്ങളുടെ കാഴ്ചയൊരുക്കി ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആറ് ചിത്രങ്ങള്‍ ഒ ടി ടി യില്‍ എത്തി. ജനപ്രിയവും കലാമൂല്യവുമുള്ള ഈ ഹിറ്റ് ചിത്രങ്ങള്‍ എല്ലാം തന്നെ തിയേറ്ററില്‍ വന്‍ വിജയം കാഴ്ച വെച്ച സിനിമകളാണ്. ഇപ്പോള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തുകയാണ്.
ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴിലുള്ള ആറ് ചിത്രങ്ങള്‍ ഒരേ ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അപൂര്‍വ്വ അവസരവും ബെന്‍സി പ്രൊഡക്ഷന്‍സ് ഒരുക്കിയിരിക്കുകയാണ്. വിഖ്യാത ചലച്ചിത്ര പ്രതിഭകളും , ദേശീയ -സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ സംവിധായകരായ ടി വി ചന്ദ്രന്‍, പ്രിയനന്ദനന്‍, മനോജ് കാന എന്നിവരുടെ ചിത്രങ്ങളും റിലീസായി. ടി.വി ചന്ദ്രന്‍ ഒരുക്കിയ 'പെങ്ങളില' പ്രിയനന്ദനന്‍ സംവിധാനം ചെയ്ത 'സൈലന്‍സര്‍', മനോജ് കാനയുടെ 'ഖെദ്ദ', യുവ സംവിധായകരായ ശ്രീദേവ് കപ്പൂറിന്റെ 'ലൗ എഫ് എം', ഷാനു സമദിന്റെ 'ബെസ്റ്റി', ദിലീപ് നാരായണന്‍ 'ദി കേസ് ഡയറി' എന്നീ ചിത്രങ്ങളാണ് പ്രമുഖ ഒ ടി ടി ചാനലായ മനോരമ മാക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.