ഇത് ഞങ്ങളുടെ ജയറമേട്ടനല്ല... എന്തോ എവിടെയോ ഒരു തകരാറുപോലെ.. നടന്റെ മുഖത്തിന് എന്തുപറ്റി? ജയമാറിന്റെ ഫോട്ടോയ്ക്ക് ആശങ്ക പങ്കുവച്ച് ആരാധകര്‍
രജിനികാന്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ കൂലിയിലും ജയറാം ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
മലയാളികള്‍ക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ജയറാം. മറക്കാന്‍ കഴിയാത്ത നിരവധി കഥാപാത്രങ്ങളാണ് താരം മലയാളികള്‍ സമ്മാനിച്ചത്. ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള നിരവധി ചിത്രങ്ങളുണ്ട് താരത്തിന്റേത്. മനസ്സിനക്കരെ, സന്ദേശം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തുടങ്ങി ഒട്ടനവധി സിനിമകളാണ് കേരളജനത ഇരുകൈയും നീട്ടി സ്വീകരിച്ചത്. കുടുംബ ചിത്രങ്ങളാണ് ജയറാമിനെ മലയാളികള്‍ക്ക് പ്രിയങ്കരന്‍ ആക്കി മാറ്റിയത്. താരം ഇപ്പോള്‍ വിരളമായി മാത്രമാണ് മലയാള സിനിമകളില്‍ അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലാണ് താരം ഇപ്പോള്‍ കൂടുതല്‍ സജീവമായി നില്‍ക്കുന്നത്. അവിടെ ചെയ്യുന്ന വേഷങ്ങളെല്ലാം ഒന്നിനൊന്നു മികച്ചത് ആണ്.
അവസാനം ജയറാം ഭാഗമായി തിയേറ്ററുകളിലെത്തിയ സിനിമ വിജയ് ചിത്രം ഗോട്ടായിരുന്നു. ഗെയിം ചെയ്ഞ്ചര്‍ അടക്കമുള്ള അണിയറയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമകളിലും ജയറാം അഭിനയിക്കുന്നുണ്ട്. മലയാള താരങ്ങളില്‍ ഫിറ്റ്നസില്‍ അതീവ ശ്രദ്ധാലുവായിട്ടുള്ള ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ജയറാം. ഓസ്ലര്‍ സിനിമയ്ക്ക് വേണ്ടി ബോഡി വെയ്റ്റില്‍ ജയറാം നടത്തിയ ട്രാന്‍സ്ഫോര്‍മേഷന്‍ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ മോഡേണ്‍ സ്റ്റൈലില്‍ ചിരിതൂകിയിരിക്കുന്ന ജയറാമാണ് ചിത്രത്തിലുള്ളത്. ചാര നിറത്തിലുള്ള വൂളന്‍ സ്വെറ്റ് ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്.
എന്നാല്‍ ഫോട്ടോ ആരാധകര്‍ക്ക് അത്ര ബോധിച്ചില്ല. ജയറാമിന്റെ മുഖത്തിനും ചിരിക്കും എന്തോ സംഭവിച്ചുവെന്നാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ വരുന്ന കമന്റുകളില്‍ ഏറെയും. ഇത് ഞങ്ങളുടെ ജയറമേട്ടനല്ല... എന്തോ എവിടെയോ ഒരു തകരാറുപോലെ.. നടന്റെ മുഖത്തിന് എന്തുപറ്റി?, ഇത് ഏത് സ്റ്റൈലാണ്?, പെട്ടന്ന് കാണുമ്പോള്‍ നടന്‍ പ്രതാപ് പോത്തനെ പോലെ തോന്നി, പുതിയ സിനിമയിലെ ലുക്കാണോ? അതോ ഡീ എയ്ജിങ്ങോ? എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍.
ഏറെയും കമന്റുകള്‍ നടന്റെ മുഖത്തിന് എന്തെങ്കിലും സംഭവിച്ച് കാണുമോ എന്നുള്ള ആശങ്ക പങ്കിട്ടുള്ളതായിരുന്നു. ഫോട്ടോ ചര്‍ച്ചയായതോടെ ചിലര്‍ നടന്‍ മിറര്‍ ഇമേജാണ് ഇട്ടിരിക്കുന്നതെന്നും അതിനാലാണ് മുഖത്തിന് മാറ്റം സംഭവിച്ചതായി തോന്നുന്നതെന്നും കുറിച്ചെത്തി. ഫിറ്റ്നസില്‍ അതീവ ശ്രദ്ധാലുവാണ് ജയറാം.
പൊന്നിയന്‍ സെല്‍വനിലെ നമ്പി എന്ന കഥാപാത്രത്തിന് വേണ്ടി മൊട്ടയടിച്ച് കുടവയറുമായി പ്രത്യക്ഷപ്പെട്ട് ജയറാം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. സിനിമയുടെ ഷൂട്ടിനുശേഷം പഴയ ഫിറ്റ്നസിലേക്ക് താരം നിഷ്പ്രയാസം തിരികെ എത്തുകയും ചെയ്തു. ഫ്രീക്കില്‍ ലുക്കില്‍ ജയറാം പ്രത്യക്ഷപ്പെടുമ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന സംശയം പോലും ആരാധകര്‍ക്കുണ്ടാകാറുണ്ട്. പലപ്പോഴും ജയറാം ഒരുങ്ങി ഇറങ്ങി കഴിയുമ്പോള്‍ മകനും മരുമകനും വരെ ലുക്കിന്റെ കാര്യത്തില്‍ നടന് പിന്നിലാകും.
വീട്ടില്‍ വര്‍ക്കൗട്ടിനായി ജിം ഒരുക്കിയത് കാളിദാസാണെങ്കിലും അത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് പാര്‍വതിയും ജയറാമുമാണ്. അടുത്തിടെ തിരുവോണ ദിനത്തില്‍ ചെന്നൈയിലെ വീടിന്റെ മുറ്റത്ത് മനോഹരമായ പൂക്കളം ഒരുക്കുന്ന ജയറാമിന്റെ വീഡിയോ വൈറലായിരുന്നു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് താരം പൂക്കളം ഒരുക്കിയത്. രജിനികാന്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ കൂലിയിലും ജയറാം ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാംചരണിനെ കേന്ദ്രകഥാപാത്രമാക്കി ശങ്കര്‍ ഒരുങ്ങുന്ന ഗെയിം ചെയിഞ്ചറിലും നടന്‍ പ്രാധാന്യമുള്ള വേഷമാണ് ചെയ്യുന്നത്.