'ദാമോദരൻ ഉണ്ണി മകൻ ദിൽമൻ ഇടക്കൊച്ചി'; വീണ്ടും 'ഡ്യൂഡ്' വേഷത്തിൽ വിനായകൻ; വൈറലായി 'ആട് 3'യുടെ ലൊക്കേഷൻ വീഡിയോ

Update: 2025-10-30 15:15 GMT

കൊച്ചി: മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ആട് 3'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ 'ഡ്യൂഡ്' എന്ന പ്രധാന കഥാപാത്രമായി വിനായകൻ ജോയിൻ ചെയ്തതോടെ ആരാധകർ ആവേശത്തിലാണ്. ജയസൂര്യ നായകനാവുന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള വിനായകൻ്റെ ചിത്രീകരണം വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, കഴിഞ്ഞ ഭാഗങ്ങളിൽ പ്രേക്ഷക പ്രശംസ നേടിയ 'ഡ്യൂഡ്' എന്ന കഥാപാത്രം അവതരിപ്പിക്കാനാണ് വിനായകൻ എത്തുന്നത്. ചുവന്ന ഓവർകോട്ടും കൂളിങ് ഗ്ലാസുമണിഞ്ഞ് കാരവനിൽ നിന്നിറങ്ങിവരുന്ന വിനായകനെ അണിയറ പ്രവർത്തകർ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, വിനായകന് കഥാപാത്രത്തിൻ്റെ തോക്ക് കൈമാറുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം:

https://www.facebook.com/reel/790231803857035

വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന 'ആട് 3' ജയസൂര്യയുടെ കരിയറിലെ 107-ാമത്തെ ചിത്രമാണ്. ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

2024 മാർച്ചിലാണ് 'ആട് 3 - വൺ ലാസ്റ്റ് റൈഡ്' എന്ന ടൈറ്റിലോടെ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരിയിൽ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരുന്നു. ആദ്യ ഭാഗം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ 'ആട്' രണ്ടാം ഭാഗത്തിലൂടെ വലിയ വിജയമായി മാറിയിരുന്നു. 

Tags:    

Similar News