ബോക്സ് ഓഫീസിൽ ജയറാം-കാളിദാസ് മാജിക്; 'ആശകൾ ആയിരം' പത്ത് കോടിയിലേക്ക്; രണ്ടാം വാരത്തിലും തകർത്തോടി ചിത്രം

Update: 2026-02-13 16:29 GMT

കൊച്ചി: ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തിയ "ആശകൾ ആയിരം" ആഗോളതലത്തിൽ ചിത്രം പത്ത് കോടി രൂപ എന്ന വലിയ ഗ്രോസ് കളക്ഷൻ നേട്ടത്തിലേക്ക് അടുക്കുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോളാണ് ഈ നേട്ടം. 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജി. പ്രജിത് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഷറഫുദ്ദീൻ, ആശ ശരത്ത്, ഇഷാനി കൃഷ്ണ എന്നിവരുടെ മികച്ച പ്രകടനങ്ങൾ ചിത്രത്തിന് വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിത്തരുന്നുണ്ട്. രമേശ് പിഷാരടി, സുധീർ പരവൂർ, കുഞ്ചൻ, ഷാജു ശ്രീധർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്ന് നിർമ്മിച്ച ചിത്രം ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണത്തിനെത്തിച്ചത്. സ്വരൂപ് ഫിലിപ്പിന്റെ ഛായാഗ്രഹണവും സനൽ ദേവിന്റെ സംഗീതവും ചിത്രത്തിന്റെ ആകര്ഷണത വർധിപ്പിക്കുന്നു.

Tags:    

Similar News