സ്റ്റേജ് ഷോകളിലൂടെ കലാരംഗത്തെത്തി; അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി; തമിഴ്, മലയാളം സിനിമകളിൽ നിറ സാന്നിധ്യം; നടൻ ശിവന്‍ മൂന്നാര്‍ ഓർമ്മയായി

Update: 2024-12-22 09:12 GMT

ഇടുക്കി: വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ശിവന്‍ മൂന്നാര്‍ (45) അന്തരിച്ചു. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. പൊതുപരിപാടികളില്‍ അനൗണ്‍സര്‍കൂടിയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിലൂടെ വിനയനാണ് മരണ വിവരം അറിയിച്ചത്. മസ്തിഷ്‌കാഘാതം സംഭവിച്ച് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സംസ്കാരം പൂർത്തിയായി. സ്റ്റേജ് ഷോകളിലൂടെയാണ് ശിവൻ മൂന്നാർ കലാരംഗത്ത് എത്തിയത്. വിനയന്‍, ​ഗിന്നസ് പക്രു തുടങ്ങിയവർ നടന് ആദരാഞ്ജലികൾ അർപ്പിച്ചു. "അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന്‍ മൂന്നാര്‍ വിട പറഞ്ഞു... പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍"- എന്നാണ് ഗിന്നസ് പക്രു കുറിച്ചത്.

അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് നടന്‍ വിജയുമൊത്ത് അഭിനയിച്ച താരം ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ. സുടല- സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍. 

Tags:    

Similar News