'കണ്ണുമൂടി തുറക്കും പോത്..'; ആ എവർഗ്രീൻ ഹിറ്റ് മറക്കാൻ പറ്റോ?; വര്‍ഷങ്ങള്‍ക്കിപ്പുറവും ആഘോഷിക്കുന്ന ഒരു വിജയ് പടം; ഫോർ കെ​ മികവിൽ വീണ്ടുമൊരു ഗാനം പുറത്ത്

Update: 2025-05-29 10:46 GMT

2005 ഏപ്രില്‍ 14ന് റിലീസ് ചെയ്ത വിജയ് ചിത്രമാണ് സച്ചിൻ. അക്കാലത്തെ എവർഗ്രീൻ ഹിറ്റ് തന്നെ ആയിരുന്നു പടം. ഒരു റൊമാന്റിക് കോമഡി വിഭാ​ഗത്തിലെത്തിയ ചിത്രത്തിലെ നായിക ജനീലിയ ആയിരുന്നു.

സിനിമയുടെ തിരക്കഥയും സംവിധാനവും ജോണ്‍ നിര്‍വഹിച്ചപ്പോള്‍ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരൻ, തലൈവാസല്‍ വിജയ്, മോഹൻ ശര്‍മ, ബേബി ശര്‍മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.ഇപ്പോഴിതാ, സിനിമയുടെ 'കണ്ണുമൂടി തുറക്കും പോത്..' എന്ന ഗാനം ഫോർ കെ​ മികവിൽ പുറത്തുവിട്ടിരിക്കുകയാണ്.

ഇന്നും മലയാളികൾ അടക്കമുള്ളവർ ആവർത്തിച്ച് കേൾക്കുന്ന 'കണ്ണുമൂടി തുറക്കും പോത്..' എന്ന ​ഗാനത്തിന്റെ ഫോർകെ വെർഷനാണ് റിലീസ് ചെയ്തിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സം​ഗീതം ഒരുക്കിയ ​ഗാനം അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നത്. മുത്തുകുമാർ ആണ് വരികൾ എഴുതിയത്.


Full View


Tags:    

Similar News