'മോണിക്ക' തരംഗത്തിന് പിന്നാലെ കൈ നിറയെ അവസരങ്ങൾ; അടുത്ത ധനുഷ് ചിത്രത്തിൽ നായികയാകാൻ ഒരുങ്ങി പൂജ; കാത്തിരുന്നതെന്ന് ആരാധകർ
ധനുഷ് നായകനായി രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ആണ് നായിക. ഡി 55 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിനു സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു. ശിവകാർത്തികേയൻ നായകനായ ബ്ളോക് ബസ്‌റ്റർ ചിത്രം അമരനുശേഷം രാജ്‌കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ആണ്. സാമൂഹ്യ സന്ദേശം നൽകുന്നതാണ് പുതിയ ചിത്രത്തിന്റെയും പ്രമേയം.
ഗോപുരം ഫിലിംസിന്റെ ബാനറിൽ അൻപു ചെഴിയനും സുസ്‌മിത അൻപു ചെഴിയനും ചേർന്ന് നിർമ്മിക്കുന്നു. അതേസമയം രജനികാന്ത് ചിത്രം കൂലിയിൽ മോണിക്ക പാട്ടിന്റെ തരംഗത്തിൽ കൈ നിറയെ അവസരങ്ങളാണ് പൂജ ഹെഗ്‌ഡെയെ തേടി എത്തുന്നത്.
വിജയ് നായകനായി പൊങ്കൽ റിലീസായി എത്തുന്ന ജനയായകനിൽ പൂജ ആണ് നായിക. ബീസ്റ്റിനുശേഷം വിജയും പൂജയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. രാഘവ ലോറൻസിന്റെ കാഞ്ചന 4 ൽ നായികമാരിൽ ഒരാളുമാണ്.