മനുഷ്യമുഖമുള്ള ഹനുമാനോ !!; 'ദൈവത്തോടും വിശ്വാസത്തോടുമുള്ള അവഹേളനം'; റിഷഭ് ഷെട്ടി ചിത്രത്തിനെതിരെ ഹൈക്കോടതി അഭിഭാഷകൻ; റിലീസിന് മുന്നേ ജയ് ഹനുമാനെതിരെ കേസ്

Update: 2025-01-11 11:59 GMT

ബെംഗളൂരു: കാന്താരയിലൂടെ ജനപ്രീതി പിടിച്ചു പറ്റിയ റിഷഭ് ഷെട്ടിയും, സമകാലിക കഥകളെ പുരാണങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ വൈഭവമുള്ള പ്രശാന്ത് വര്‍മ്മയും, ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിക്കുന്ന മൈത്രി മൂവി മേക്കേഴ്‌സും ചേരുന്ന 'ജയ് ഹനുമാൻ' എന്ന ചിത്രത്തിന്റെ പ്രഖ്യാപനമെത്തിയത് മുതൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ റിലീസ് മുന്നേ തന്നെ നിയമ പ്രശ്നത്തില്‍ കുടുങ്ങിയിരിക്കുകയാണ് ചിത്രം. ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചതിന് ഹൈക്കോടതി അഭിഭാഷകനായ മാമിദൽ തിരുമൽ റാവു കേസ് കൊടുത്തിരിക്കുകയാണ്. റിഷഭ് ഷെട്ടി, നിര്‍മ്മാതാക്കൾ, സംവിധായകന്‍ പ്രശാന്ത് വർമ്മ എന്നിവർക്കെതിരെയാണ് കേസ്.

കഴിഞ്ഞ വർഷം ഒക്ടോബർ 30 നാണ് ടീസർ പുറത്തിറങ്ങിയത്. ടീസറിൽ ഹനുമാനെ 'നിന്ദ്യമായി' ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് നാമ്പള്ളി ക്രിമിനൽ കോടതിയിലാണ് അഭിഭാഷകനായ മാമിദൽ തിരുമൽ റാവു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഹനുമാന് ‘മനുഷ്യമുഖം' നല്‍കുന്നത് ദൈവത്തേക്കാള്‍ ആ നടന് പ്രധാന്യം നല്‍കുന്നു എന്നാണ് അഭിഭാഷകൻ പറയുന്നത്. മാത്രമല്ല ഇത് ശരിക്കും ദൈവത്തോടും വിശ്വാസത്തോടുമുള്ള അവഹേളനമാണ് കേസ് സംബന്ധിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അഭിഭാഷകന്‍ ആരോപിച്ചു.


Full View


'ജയ് ഹനുമാന്‍റെ ടീസർ ഒക്ടോബറിൽ മൈത്രി മൂവി മേക്കേഴ്‌സ് പുറത്തിറക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുകയും ദേശീയ അവാർഡ് ജേതാവായ നടൻ റിഷബ് ഷെട്ടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ശക്തനായ ഒരാളായാണ് റിഷഭ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ മുഖം മനുഷ്യനാണ്. അതിനർത്ഥം അവർ ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചിരിക്കുന്നു' അഭിഭാഷകന്‍ പറഞ്ഞു.

ഇത് അനുവദിച്ചാൽ, മറ്റ് സിനിമാ നിർമ്മാതാക്കൾ ദൈവങ്ങളെ ചിത്രീകരിക്കുന്നതിന് സിനിമാ സര്‍ഗാത്മ സ്വാതന്ത്ര്യം ഉപയോഗിക്കും. ഹനുമാൻ മനുഷ്യനല്ലെന്ന് യുവതലമുറയ്ക്ക് അറിയില്ല. ഗണേശനെയും വരാഹ സ്വാമിയെയും പോലെയുള്ള മറ്റ് ദൈവങ്ങളുടെ കാര്യം വരുമ്പോൾ പോലും അവർ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യും. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും കേസ് നല്‍കിയ അഭിഭാഷകന്‍ പറഞ്ഞു.   

Tags:    

Similar News