പറയുന്നത് കേൾക്കൂ..ഇങ്ങനെ ചെയ്യരുത്; ഇത് ഒട്ടും ശരിയല്ല!! തന്റെ പിന്നിലൂടെയെത്തി ഫോട്ടോ എടുക്കുന്നവരെ കണക്കിന് ശകാരിച്ച് നടി അയേഷ ഖാൻ
മുംബൈ: മലയാളി സംവിധായകൻ ബിജോയ് നമ്പ്യാരുടെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ നടി അയേഷ ഖാൻ, പിന്നിൽനിന്ന് ചിത്രങ്ങളെടുക്കാൻ ശ്രമിച്ച പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യവേ നടിയോട് പുറം തിരിയാൻ പാപ്പരാസികൾ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.
"നിങ്ങൾ നേടുന്ന ബഹുമാനം സ്വയം കളയുകയും ചെയ്യും. ദയവായി ഇതുചെയ്യരുത്. അതുനല്ലതല്ല," എന്നായിരുന്നു അയേഷ ഖാന്റെ കടുത്ത പ്രതികരണം. തുടർന്ന് ഏതാനും ചിത്രങ്ങൾക്ക് പോസ് ചെയ്ത ശേഷം നടി വേദി വിട്ടു.
വെള്ളിയാഴ്ച റിലീസ് ചെയ്ത ബിജോയ് നമ്പ്യാരുടെ ഏറ്റവും പുതിയ ചിത്രം 'തു യാ മേം' (Tu Ya Main) എന്ന സിനിമയുടെ ആദ്യ പ്രദർശനമാണ് നടന്നത്. ആദർശ് ഗൗരവും ഷനായ കപൂറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഷെയ്ത്താൻ', 'വാസിർ' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബിജോയ് നമ്പ്യാർ. ദുൽഖർ സൽമാനെ നായകനാക്കി മലയാളത്തിൽ 'സോളോ' എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഹിന്ദി ബിഗ് ബോസ് സീസൺ 17-ലെ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് അയേഷ ഖാൻ പ്രേക്ഷകശ്രദ്ധ നേടുന്നത്. രൺവീർ സിങ് നായകനായ 'ധുരന്ധറി'ലെ 'ഷെറാറത്ത്' എന്ന ഡാൻസ് നമ്പറിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ താരം മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പൊതുവേദികളിൽ താരങ്ങളോടുള്ള പാപ്പരാസികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് ഈ സംഭവം വാർത്തകളിൽ ഇടംനേടുന്നത്.