തീയേറ്ററിൽ ചിരിയുടെ മാലപ്പടക്കം; ബോക്സ് ഓഫീസിലും 'പ്രകമ്പനം'; 18 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ ഹൊറർ കോമഡി നേടിയതെത്ര?; കളക്ഷൻ കണക്കുകൾ പുറത്ത്

Update: 2026-02-17 14:34 GMT

കൊച്ചി: പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്ഹൊറർ കോമഡി 'പ്രകമ്പനം'. 18 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ 21 കോടിയിലധികം കളക്ഷൻ ചിത്രം ഇതിനോടകം നേടിയിട്ടിട്ടുണ്ട്. വലിയ താരനിര ഇല്ലാതിരുന്നിട്ടും ഉള്ളടക്കത്തിന്റെ മികവുകൊണ്ട് തീയേറ്ററുകളിൽ ജനങ്ങളെ ആകർഷിക്കാമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ ചിത്രം.

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് 'പ്രകമ്പനം' പ്രദർശനം തുടരുന്നത്. ഒരു മുഴുനീള ഫാമിലി കോമഡി–ഹൊറർ ഡ്രാമയായ ചിത്രം, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും തീയേറ്ററുകളിലേക്ക് ആകർഷിക്കാൻ സാധിച്ചതാണ് പ്രധാന നേട്ടമായി കണക്കാക്കപ്പെടുന്നത്. ഈ വർഷത്തെ ആദ്യത്തെ ഫാമിലി കോമഡി എന്റർടെയ്‌നറായി സിനിമാസ്വാദകർ ഏറ്റെടുത്ത ചിത്രമാണിത്.

ഗണപതി, സാഗർ, സൂര്യ അൽ അമീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ശീതൾ ജോസഫാണ് നായിക. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.

അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags:    

Similar News