'ആ ഒരൊറ്റ ഡയലോഗ് മതി ആളെ പിടികിട്ടാൻ..'!; ഇനി അഭിനയിക്കാൻ ആഗ്രഹമുള്ളത് ആർക്കൊപ്പം?; ചോദ്യങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം ആലിയ ഭട്ട്
ബോളിവുഡ് ഇൻഡസ്ട്രിയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. സോഷ്യൽ മീഡിയയിൽ സഹിതം വളരെ സജീവമായ താരം. ഇടയ്ക്ക് അഭിമുഖങ്ങളിലും എല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, ഇനി ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുള്ളത് ആരാണെന്ന ചോദ്യത്തിന് ഒരു മലയാളി താരത്തിന്‍റെ പേര് തുറന്ന് പറഞ്ഞിരിക്കുകയാണ് അലിയ. ഇതോടെ മലയാളി പ്രേക്ഷകരും ഒന്നടങ്കം ആവേശത്തിൽ ആയിരിക്കുകയാണ്. ഫഹദ് ഫാസിലിന്‍റെ പേരാണ് അലിയ തുറന്ന് പറഞ്ഞിരിക്കുന്നത്.
ഇതിന് അല്‍പം വിശദമായാണ് അലിയയുടെ മറുപടി. അങ്ങനെ (പ്രാദേശികമെന്ന്) വേര്‍തിരിച്ച് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൊവിഡ് കാലം എന്നെ പഠിപ്പിച്ചത് ഞങ്ങളെല്ലാം ഒന്നാണ് എന്നതാണ്. അന്തര്‍ദേശീയമായ ഒരു പ്ലാറ്റ്‍ഫോമിലേക്ക് (ഒടിടി) എല്ലാ തരത്തിലുള്ള ഉള്ളടക്കത്തിനും പ്രകാശനം ലഭിക്കുന്നു എന്നത് ഇന്നിന്‍റെ വലിയ നേട്ടമാണ്.
ഉള്ളടക്കം കൊറിയനോ ജാപ്പനീസോ മലയാളമോ പഞ്ചാബിയോ കന്നഡയോ ആവട്ടെ, ഇന്ന് അവ എല്ലാവര്‍ക്കും കാണാന്‍ അവസരം ലഭിക്കുന്നു. ഓസ്‍കര്‍ ലഭിച്ച ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു അനിമേറ്റഡ് പ്രൊഡക്ഷന്‍ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു. അതിനുള്ള അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷം തോന്നി, അലിയ വ്യക്തമാക്കി
മലയാളത്തില്‍ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ഹിന്ദിയിലും തരംഗം തീര്‍ക്കുന്നുണ്ട്. എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസില്‍. അതിഗംഭീര നടനാണ് അദ്ദേഹം. ആവേശം എന്‍റെ പ്രിയ സിനിമകളില്‍ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, അലിയ ഭട്ട് പറഞ്ഞു.