ചിത്രം ബൾട്ടിയുടെ ക്യാരക്ടർ ലുക്ക് ​വീഡിയോ റിലീസ് ചെയ്തു; 'സോഡ ബാബു' കിടുക്കും എന്ന് ആരാധകർ

Update: 2025-07-13 17:41 GMT

ലയാളത്തിലെ പ്രിയ താരം ഷെയ്ൻ നി​ഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബൾട്ടിയുടെ ക്യാരക്ടർ ലുക്ക് ​ഗ്ലിംപ്സ് വീഡിയോ റിലീസ് ചെയ്തു. സംവിധായകകൻ അൽഫോൺ പുത്രന്റെ കഥാപാത്രമാണിത്. സോഡ ബാബു എന്ന കഥാപാത്രത്തെയാണ് അൽഫോൺസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറിയ അൽഫോൺസ് പുത്രന്റെ തികച്ചും വേറിട്ട പ്രകടനമാകും ബൾട്ടിയിലേതെന്നാണ് വീഡിയോ നൽകുന്ന സൂചനകൾ.

സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണിത്.


Full View


Tags:    

Similar News