ഏട്ടാ...., ഈ വേദന മറികടക്കാനുള്ള ഊര്‍ജം പ്രപഞ്ചം നല്‍കും; അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖമാകട്ടെ; ഈ വലിയ സങ്കടം മറികടക്കാന്‍ സാധിക്കട്ടെ; വഴിക്കാട്ടിയായി അമ്മ എന്നും കൂടെയുണ്ടാകും; ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി അമൃതയും അഭയയും

Update: 2025-01-30 10:06 GMT

ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി സംഗീതസംവിധായകന്റെ മുന്‍ പങ്കാളികളായ അഭയ ഹിരണ്‍മയിയും അമൃത സുരേഷും. ഈ വലിയ സങ്കടം മറികടക്കാന്‍ ഗോപിക്ക് സാധിക്കട്ടെയെന്നും വഴികാട്ടിയായി അമ്മ എന്നും കൂടെയുണ്ടായിരിക്കുമെന്നും അഭയ പ്രതികരിച്ചു. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അമൃത സുരേഷ് പ്രതികരിച്ചത്.

Full View


''നിങ്ങളുടെ സംഗീതത്തിന്റെ നാള്‍വഴികള്‍ എനിക്കറിയാം. അമ്മയിലൂടെ കേട്ട റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളില്‍ തുടങ്ങിയതാണ് ആ യാത്ര. ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴികാട്ടിയായി ഒപ്പമുണ്ടായിരിക്കട്ടെ. ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊര്‍ജം പ്രപഞ്ചം നല്‍കും. അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖമാക്കപ്പെടട്ടെ'' എന്നാണ് അഭയ ഹിരണ്‍മയി കുറിച്ചിരിക്കുന്നത്.

ലിവിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ഗായിക അനുശോചനം അറിയിച്ചത്. 'അമ്മാ, ശാന്തിയില്‍ ലയിക്കൂ' എന്നാണ് ഗായിക ചിത്രത്തിനൊപ്പം കുറിച്ചത്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്. അതേസമയം, അമ്മയുടെ വിയോഗവാര്‍ത്ത ഗോപി സുന്ദര്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം നൊമ്പരത്തോടെ പ്രതികരിച്ചു. സ്വപ്‌നങ്ങളെ പിന്തുടരാനുള്ള കരുത്ത് പകര്‍ന്ന് എന്നും വഴികാട്ടിയായി കൂടെ നിന്നത് അമ്മയായിരുന്നുവെന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരിലായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ (65) അന്ത്യം. സംസ്‌കാരം വ്യാഴം വൈകിട്ട് 3 മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും.

Tags:    

Similar News