മാധവ് സുരേഷ് ഗുണ്ടാവേഷത്തിൽ; ആക്ഷൻ രംഗങ്ങളുമായി 'അങ്കം അട്ടഹാസം'; ട്രെയ്‌ലർ പുറത്തിറങ്ങി

Update: 2025-08-18 13:53 GMT

കൊച്ചി: മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ട്രെയ്‌ലറിൽ ഒരു ഗുണ്ടയുടെ വേഷത്തിലാണ് മാധവ് സുരേഷ് എത്തുന്നത്.

അരങ്ങേറ്റ ചിത്രമായ 'കുമ്മാട്ടിക്കളി'ക്ക് ശേഷം മാധവ് വീണ്ടും ഒരു ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പുതുമുഖമായ അംബികയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ മഖ്ബൂൽ സൽമാൻ, അന്ന രാജൻ, അലൻസിയർ, അമിത്, നന്ദു, നോബി, കുട്ടി അഖിൽ, അജയ്, സൂരജ് സുകുമാർ, സ്മിനു സിജോ, രതീഷ് വെഞ്ഞാറമൂട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Full View

ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും 'അങ്കം അട്ടഹാസം' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സുജിത്ത് എസ്. നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം, ട്രയാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അനിൽ കുമാർ ജി. ആണ് നിർമ്മിക്കുന്നത്. ശിവൻ എസ്. സംഗീതാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ശ്രീകുമാർ വാസുദേവം, ഗായത്രി നായർ എന്നിവർ ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതം ആന്റോ ഫ്രാൻസിസും എഡിറ്റിംഗ് പ്രദീപ് ശങ്കറും നിർവഹിക്കുന്നു. അജിത് കൃഷ്ണ (കല), ഹരി വെഞ്ഞാറമൂട് (പ്രൊഡക്‌ഷൻ കൺട്രോളർ), സഞ്ജു നേമം (ചമയം), റാണാ പ്രതാപ് (വസ്ത്രാലങ്കാരം), ബിജിത്ത് വിജയൻ (പി.ആർ.ഒ) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Tags:    

Similar News