അഭിമാന നേട്ടം; ഫോബ്സ് ഇന്ത്യയുടെ പട്ടികയിൽ ഇടം പിടിച്ച് അപർണ ബാലമുരളി; നേട്ടം 'അണ്ടർ 30' വിഭാഗത്തിൽ

Update: 2025-02-13 10:36 GMT

ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ 30 വയസിന് താഴെയുള്ളവരുടെ പട്ടികയിൽ ഇടംപിടിച്ച് നടി അപർണ ബാലമുരളി. എന്റർടെയ്ൻമെന്റ് വിഭാഗത്തിലാണ് അപർണ മുരളി പട്ടികയിൽ ഇടം നേടിയത്. ധനുഷ് നായകനായ രായൻ, ആസിഫ് അലിക്കൊപ്പം അഭിനയിച്ച കിഷ്കിന്ധ കാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഫോബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയത്. സ്റ്റൈലിഷായി ഒരുങ്ങിയ അപർണയുടെ ചിത്രസഹിതമാണ് ഫോബ്‌സ് ഇന്ത്യ ഈ വാർത്ത സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചത്.


Full View


30 വയസ്സിന് താഴെയുള്ളവരുടെ പട്ടികയിൽ നടൻ രോഹിത് സറഫ്, ഫാഷൻ ഡിസൈനർ നാൻസി ത്യാഗി, കലാകാരനും സംരംഭകനുമായ കരൺ കാഞ്ചൻ, ചെസ്സ് ചാംപ്യൻ ഡി ഗുകേഷ് എന്നിവരും ഇടം നേടിയിട്ടുണ്ട്. സംരംഭകർ, ഇന്‍ഫ്ലൂവന്‍സന്മാർ, ഡിസൈനർമാർ തുടങ്ങി, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് ഫോബ്സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ അപർണ 2015ൽ പുറത്തിറങ്ങിയ ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തിയത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ് നടിയുടെ കരിയറിൽ വഴിത്തിരിവായത്.

Tags:    

Similar News