'താരം താരിടും...'; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ ഗാനം പുറത്തിറങ്ങി; സിനിമ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും
കൊച്ചി: ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആഭ്യന്തര കുറ്റവാളിയിലെ താരം താരിടും.. ഗാനം പുറത്തിറങ്ങി. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ ആലാപനം സൂരജ് സന്തോഷാണ്. മനു മഞ്ജിത്താണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് നായികമാർ. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.