'നല്ലൊരു ഫീൽ ഗുഡ് പടം..'; ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളി' കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു; വിജയകരമായ രണ്ടാം വാരത്തിലേക്ക്
ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു. സിനിമയ്ക്കും നടന്റെ മിന്നും പ്രകടനത്തിനും പ്രേക്ഷകരുടെ വൻ പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതോടെ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിന് ഇപ്പോഴും ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ മിക്ക സെന്ററുകളിലും ലഭിക്കുന്നുണ്ട്.
സഹദേവൻ എന്ന കഥാപാത്രത്തിന്റെ വിവാഹ ശേഷം ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആസിഫ് അലി സ്ക്രീനിൽ അവതരിപ്പിച്ചപ്പോൾ സിദ്ധാർഥ് ഭരതനും, ഹരിശ്രീ അശോകനും, ജഗദീഷും ഗംഭീര പ്രകടനവുമായി ചിത്രത്തിൽ ആസിഫിനോടൊപ്പം കൈയടി നേടുന്നുണ്ട്.
ഒരു പുരുഷൻ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയിൽ പറയുന്നത്. ചിത്രത്തിന്റെ സക്സസ് മീറ്റ് ഇന്ന് തിരുവനന്തപുരത്തു നടക്കും. മികച്ച കഥാപാത്രങ്ങളിലൂടെ സ്ക്രീനിൽ തന്റേതായ അഭിനയ പാടവം പ്രകടിപ്പിക്കുന്ന ആസിഫ് അലിയുടെ മറ്റൊരു ഹിറ്റ് ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആഭ്യന്തര കുറ്റവാളിയിൽ സുഹൃത്തുക്കളുടെ വേഷം അവതരിപ്പിച്ച അസീസ് നെടുമങ്ങാടും ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.