വൺ നൈറ്റ്..വൺ ബർത്ത്..വൺ മിഷൻ..; ശ്രീനാഥ് ഭാസി ചിത്രം 'ആസാദി' നാളെ തിയറ്ററുകളിൽ എത്തും; ആരാധകരെ ആവേശത്തിലാക്കി പുതിയ ടീസർ പുറത്ത്

Update: 2025-05-22 10:54 GMT

ടൻ ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആസാദി'യുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്റെ പുതിയ ടീസറും പുറത്തുവിട്ടിരിക്കുകയാണ്. ശ്രീനാഥ് ഭാസിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും ചിത്രത്തിലേതെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ആസാദി നാളെ തിയറ്ററുകളിൽ എത്തും.

മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ആസാദി. ശ്രീനാഥിന്റെ അൻപതാമത്തെ ചിത്രം കൂടിയാണിത്. നവാഗതനായ ജോ ജോർജ് ആണ് സംവിധാനം. രവീണ രവി, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.


Full View


Tags:    

Similar News