'ഗരുഡൻ' സംവിധായകൻ അരുൺ വർമ്മ ഒരുക്കുന്ന നിവിൻ പോളി ചിത്രം; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
കൊച്ചി: നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം 'ബേബി ഗേൾ' ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. യാഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി 'ഗരുഡൻ' എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. സനൽ മാത്യു എന്ന ഹോസ്പിറ്റൽ അറ്റൻഡന്റ് കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.
റൊമാന്റിക്-കോമഡി കഥാപാത്രങ്ങൾ മുതൽ ഗൗരവമേറിയ വേഷങ്ങൾ വരെ അനായാസം കൈകാര്യം ചെയ്യുന്ന നടനെന്ന നിലയിൽ നിവിൻ പോളിയുടെ അടുത്ത റിലീസിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. യഥാർത്ഥ സംഭവകഥകളെ ചലച്ചിത്രമാക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച ബോബി-സഞ്ജയ് ടീം മാജിക് ഫ്രെയിംസിനായി തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മാസ് ആക്ഷൻ ചിത്രമായ 'ഗരുഡനു' ശേഷം ഒരു യാഥാർത്ഥ കഥയിലേക്ക് കടക്കുകയാണ് സംവിധായകൻ അരുൺ വർമ്മ.
ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷൈജിത്ത് കുമാരനാണ്. സാം സി.എസ്. സംഗീതവും, ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാതാവുമാകുന്നു. സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. അഖിൽ യശോധരൻ ലൈൻ പ്രൊഡ്യൂസറും അനീസ് നാടോടി കലാസംവിധായകനുമാണ്. വിക്കിയാണ് സ്റ്റണ്ട് മാസ്റ്റർ.
മെൽവി ജെ. കോസ്റ്റ്യൂമും റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്യുന്നു. ഫസൽ എ. ബെക്കർ സൗണ്ട് മിക്സും സിങ്ക് സിനിമ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. സുകു ദാമോദർ, നവനീത് ശ്രീധർ എന്നിവർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർമാരാണ്. പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറാകുമ്പോൾ, ബിനോയ് നമ്പാല കാസ്റ്റിംഗ് ഡയറക്ടറുമാണ്. പ്രേംലാൽ പട്ടാഴിയാണ് സ്റ്റിൽസ്. മഞ്ജു ഗോപിനാഥാണ് പി.ആർ.ഒ.