ഞെട്ടിച്ച് ഓപ്പണിംഗ് കളക്ഷൻ; വിജയ് ചിത്രം 'തെറി' യുടെ ഹിന്ദി റീമേക്കിന് മികച്ച പ്രതികരണം; ബോളിവുഡ് അരങ്ങേട്ടത്തിൽ കസറി കീർത്തി സുരേഷ്; ബേബി ജോണ്‍ ആദ്യ ദിനം നേടിയതെത്ര ?
മുംബൈ: അറ്റ്ലി-ഇളയ ദളപതി വിജയ് കൂട്ട്കെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു 'തെറി'. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വാർത്തകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തെറിയില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്താതെയാണ് ബേബി ജോൺ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തീയറ്ററുകളിൽ എത്തിയത്. മലയാള നായിക കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകത കൂടി ബേബി ജോണിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബേബി ജോണ്‍ ആഗോളതലത്തില്‍ 12.5 കോടി രൂപയാണ് റിലീസിന് നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വരുണിൻ്റെ ഏറ്റവും വലിയ ഓപ്പണിംഗാണ് ബേബി ജോൺ. ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ, സൊനാക്ഷി സിൻഹ എന്നിവർ അഭിനയിച്ച 2019 റിലീസ് ചിത്രമായ 'കളങ്ക്' ന്റെ ആദ്യ ദിനം 21.60 കോടി രൂപയായിരുന്നു. സ്ട്രീറ്റ് ഡാൻസർ 3D (2020), ജഗ് ജഗ് ജിയോ (2022), ഭേദിയ (2022) എന്നിവയുൾപ്പെടെ വരുണിൻ്റെ അവസാന തിയറ്റർ റിലീസുകൾ ഓപ്പണിംഗിൽ ഇരട്ട അക്കത്തിൽ എത്തിയിരുന്നില്ല.
ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ബേബി ജോണിന്റെ സംവിധാനം എ കാലീസ്വരനാണ്. ചിത്രത്തില്‍ വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. തമിഴിൽ വലിയ വിജയം നേടിയ ചിത്രം ബോളിവുഡിക്കെത്തുമ്പോൾ വമ്പൻ പ്രതീക്ഷയിലാണ് ആരാധകർ. 'തെറി' സംവിധാനം ചെയ്ത അറ്റ്ലിയാണ് ഹിന്ദിയില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിര്‍മ്മാതാക്കളായി പ്രവർത്തിക്കുന്നുണ്ട്.