മാത്യൂ തോമസ്- ദേവിക സഞ്ജയ് പ്രധാന വേഷങ്ങളിലെത്തുന്ന ഫാമിലി എന്റെർറ്റൈനെർ; 'സുഖമാണോ സുഖമാണ്' ആദ്യ ഗാനം പുറത്ത്
കൊച്ചി: മാത്യു തോമസ്, ദേവിക സഞ്ജയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി എന്റർടെയ്‌നർ ചിത്രം 'സുഖമാണോ സുഖമാണ്' ലെ ആദ്യ ഗാനം പുറത്തിറങ്ങി. അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഫെബ്രുവരി 13-ന് തിയേറ്ററുകളിലെത്തും. "കൂടെ കൂടാൻ" എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇപ്പോൾ റിലീസായത്. മനു മഞ്ജിത്തിന്റെ വരികൾക്ക് നിപിൻ ബെസന്താണ് സംഗീതം നൽകിയിരിക്കുന്നത്. എവുഗിൻ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് 'സുഖമാണോ സുഖമാണ്' നിർമ്മിച്ചിരിക്കുന്നത്. മാത്യു തോമസ്, ദേവിക സഞ്ജയ് എന്നിവർക്കൊപ്പം ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സിനാണ്. ലൂസിഫർ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം. ടോബിൻ തോമസാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിംഗും ബോബൻ കിഷോർ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.
ഗരിമ വോഹ്ര കോ-പ്രൊഡ്യൂസറും അർച്ചിത് ഗോയൽ അസോസിയേറ്റ് പ്രൊഡ്യൂസറുമാണ്. രാകേന്ത് പൈ ഹെഡ് ഓഫ് പ്രൊഡക്ഷൻസായും ജിനു പി. കെ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. കിഷൻ സപ്ത സൗണ്ട് ഡിസൈനും ഹരി പിഷാരടി സൗണ്ട് മിക്സിംഗും ഷിനു ഉഷസ് വസ്ത്രാലങ്കാരവും സിജീഷ് കൊണ്ടോട്ടി മേക്കപ്പും ലിജു പ്രഭാകർ കളറിംഗും നിർവഹിച്ചിരിക്കുന്നു. കാസ്റ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് കാസ്റ്റ് മി പെർഫെക്റ്റാണ്. നന്ദു ഗോപാലകൃഷ്ണനാണ് സ്റ്റിൽസ്, മാക്ഗുഫിൻ ഡിസൈൻ നിർവഹിച്ചിരിക്കുന്നു. പ്രതീഷ് ശേഖറാണ് പിആർഒയും മാർക്കറ്റിംഗ് കൺസൾട്ടന്റുമാണ്.
