ബാഷ.. ഒരു തടവു സൊന്നാല്‍ അത് നൂറ് തടവ് സൊന്ന മാതിരി..! വീണ്ടും തീയറ്ററുകളിലേക്ക് എത്താന്‍ രജനീകാന്ത് ചിത്രം ബാഷ; ഒ.ടി.ടിയിലും സിനിമ കാണാം
വീണ്ടും തീയറ്ററുകളിലേക്ക് എത്താന്‍ രജനീകാന്ത് ചിത്രം ബാഷ
ചെന്നൈ: രജനീകാന്തിന്റെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നാണ് ബാഷ. 1995 ലാണ് ചിത്രം പുറത്തിറങ്ങിയത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഒരു വര്‍ഷത്തിലേറെ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ തോന്നുന്ന വിധത്തിലാണ് ഈ ചിത്രം. ഏപ്രില്‍ 25 ന് സിനിമ വീണ്ടും റീ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ബാഷ നിലവില്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നുണ്ട്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തും നഗ്മയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ബാഷ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വീണ്ടും റീ റിലീസ് ചെയ്യുന്നത്. മദ്രാസിലെ മാണികം എന്ന ഓട്ടോ ഡ്രൈവറെ ചുറ്റിപ്പറ്റിയാണ് ബാഷയുടെ കഥ വികസിക്കുന്നത്.
തമിഴകം എക്കാലവും ആഘോഷിക്കുന്ന ചിത്രമാണ് ബാഷ. സിനിമ തിയേറ്ററില്‍ വന്‍ വിജയമായിരുന്നു. മാസ് സിനിമകളുടെ ബെഞ്ച്മാര്‍ക്കുകളില്‍ ഒന്നായി കാണാക്കപ്പെടുന്ന സിനിമ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്ന് കൂടിയാണ്.
രജനികാന്തിന്റേതായി ഒടുവില്‍ വന്ന ചിത്രം വേട്ടയന്‍ ആണ്. ആഗോള ബോക്‌സ് ഓഫിസില്‍ നിന്ന് 200 കോടിക്ക് മുകളില്‍ നേടിയ സിനിമയില്‍ അമിതാഭ് ബച്ചന്‍, റാണ ദഗുബതി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍ താരനിര ഭാഗമായിരുന്നു.