'കണ്ണാ..ഇനിമേൽ താൻ ആട്ടം..!'; പടം റിലീസിന് മുന്നേ 80 കോടിയോ?; ലോകേഷ്- രജനി ചിത്രം 'കൂലി'ക്കായി വൻകിട കമ്പനികള്‍; ഇത് റെക്കോര്‍ഡ് ഡീല്‍? ആകുമോയെന്ന് ആരാധകർ!

Update: 2025-06-03 11:34 GMT

മിഴിലെ സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജിന്റെ അടുത്ത് വരാനിരിക്കുന്ന ചിത്രമാണ് 'കൂലി'. സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവും കൂടിയാണ് കൂലി. ഇപ്പോഴിതാ, സിനിമയെ കുറിച്ച് മറ്റൊരു റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. കൂലിക്ക് വമ്പൻ ഓഫറുകളാണ് വിദേശത്തെ തിയറ്റര്‍ വിതരണ കമ്പനികളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു കമ്പനി കൂലിക്ക് 80 കോടിയാണ് ഓഫര്‍ ചെയ്തരിക്കുന്നത്.

ഇതില്‍ കൂലിയുടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്‍സ് അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്തായാലും ഒരു തമിഴ് സിനിമയ്ക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വൻ തുക കൂലിക്ക് കിട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.

വൻ ഹൈപ്പ് ചിത്രത്തിന് സൃഷ്‍ടിക്കാനായിട്ടുമുണ്ട്. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. 

Tags:    

Similar News