'എച്ച്ഡി ക്വാളിറ്റി മുതൽ 240 പിക്‌സൽ വരെ, ഇവിടെ എല്ലാം ലഭിക്കും; റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം രജനി ചിത്രം കൂലിയുടെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍

Update: 2025-08-14 12:08 GMT

ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായി എത്തിയ ലോകേഷ് കനകരാജ് ചിത്രം 'കൂലി'യുടെ വ്യാജ പതിപ്പുകൾ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങി. വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഹൈ ക്വാളിറ്റിലും ലോ റെസല്യൂഷനിലുമുള്ള വ്യാജ പതിപ്പുകളാണ് നിയമവിരുദ്ധ വെബ്സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും ലഭ്യമായിരിക്കുന്നത്.

ഇതോടെ 'കൂലി ഫ്രീ ഡൗണ്‍ലോഡ്' എന്ന കീവേഡ് സെര്‍ച്ച് എന്‍ജിനുകളിലും സാമൂഹികമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങുമായി. എച്ച്ഡി ക്വാളിറ്റി മുതൽ 240 പിക്‌സൽ വരെയുള്ള പതിപ്പുകളാണ് പ്രചരിക്കുന്നത്. തമിഴ്‌റോക്കേഴ്‌സ്, ഫിൽമിസില്ല, മൂവിറൂൾഡ്, മൂവീസ്ഡാ തുടങ്ങിയ വെബ്സൈറ്റുകളിലാണ് ചിത്രത്തിന്റെ അനധികൃത പതിപ്പുകൾ എത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സിനിമാറ്റോഗ്രാഫി നിയമപ്രകാരം സിനിമകൾ അനധികൃതമായി പ്രചരിപ്പിക്കുന്നത് കടുത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ്. മുൻകാലങ്ങളിലും സമാനമായ സംഭവം നടന്നപ്പോൾ നിർമ്മാതാക്കൾ നിയമനടപടികൾ സ്വീകരിച്ചിരുന്നു. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ വ്യാജ പതിപ്പുകൾ വ്യാപകമായത് സിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Tags:    

Similar News