ലോകേഷ് സംഭവം തിയറ്ററിൽ ഒത്തില്ല; ഇനി ഓൺലൈനിൽ ക്ലച്ച് പിടിക്കുമോ?; കൂലി ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

Update: 2025-09-06 06:44 GMT

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം ‘കൂലി’ സെപ്റ്റംബർ 11 മുതൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിൻ്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തിയിരുന്നു.

ലോകേഷ് കനകരാജും രജനീകാന്തും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ‘കൂലി’. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും ബോക്സ് ഓഫീസ് ട്രാക്കിംഗ് വെബ്സൈറ്റുകളുടെ കണക്കനുസരിച്ച്, ചിത്രം ലോകമെമ്പാടും 468 കോടി രൂപയോളം കളക്ഷൻ നേടി വിജയമായി മാറിയിട്ടുണ്ട്.

ബോളിവുഡ് താരം ആമിർ ഖാൻ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. വിദേശ വിപണിയിൽ റെക്കോർഡ് തുകയ്ക്ക് വിറ്റഴിച്ചതിലൂടെയും റിലീസിന് മുമ്പ് തന്നെ ലക്ഷക്കണക്കിന് ടിക്കറ്റുകൾ വിറ്റഴിച്ചതിലൂടെയും ‘കൂലി’ ശ്രദ്ധ നേടിയിരുന്നു.

Tags:    

Similar News