'ഇത് വേറെ മാരി..'; വീണ്ടും തിയറ്ററുകൾ ഇളക്കിമറിക്കാൻ അനിരുദ്ധ്; സ്വാഗ് എൻട്രിയുമായി തലൈവർ; രജനി ചിത്രം 'കൂലി'യുടെ വീഡിയോ സോങ് പുറത്തിറങ്ങി; ഏറെ ആവേശത്തിൽ ആരാധകർ!

Update: 2025-06-25 14:00 GMT

ജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'കൂലി'യിലെ ആദ്യ വീഡിയോ സോ​ങ് റിലീസ് ചെയ്തു. 'ചികിട്ടു' എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് സം​ഗീതം ഒരുക്കിയ ​ഗാനത്തിൽ അദ്ദേഹം തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിരുദ്ധിന്റെ മാസ് ​ഗെറ്റപ്പിനൊപ്പം നടൻ ടി രാജേന്ദറും കൊറിയോ​ഗ്രാഫർ സാന്റി മാസ്റ്ററും എത്തുന്നുണ്ട്.

ടി രാജേന്ദർ, അറിവ്, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്ന് ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അറിവ് ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14ന് രജനികാന്ത് ചിത്രം പ്രദര്‍ശനത്തിന് എത്തും.


Full View


Tags:    

Similar News