സിനിമ ഷൂട്ടിങ്ങിനിടെ വയറ്റിൽ ഒരു കൊളുത്തിപ്പിടി; ചിലർക്ക് ഛർദിലും, തലകറക്കവും; പിന്നാലെ നൂറോളം അണിയറ പ്രവർത്തകർ ആശുപത്രിയിൽ; സംഭവം രൺവീർ സിംഗിന്റെ സെറ്റിൽ

Update: 2025-08-19 09:22 GMT

ൺവീർ സിംഗ് നായകനാകുന്ന 'ധുരന്ദർ' എന്ന ബോളിവുഡ് ചിത്രത്തിന്റെ ലേയിലെ ചിത്രീകരണത്തിനിടെയാണ് 120 ഓളം അണിയറ പ്രവർത്തകർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇവരിൽ പലർക്കും വയറുവേദന, ഛർദ്ദി, തലകറക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതേത്തുടർന്ന് ചിത്രീകരണത്തിന്റെ ജോലികൾ പൂർണ്ണമായും നിർത്തിവെക്കേണ്ടി വന്നു.

ലേയിൽ നടക്കുന്ന ചിത്രീകരണത്തിൽ ഏകദേശം 600 ഓളം അണിയറ പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. ഇവരിൽ 120 പേർക്കാണ് ഇപ്പോൾ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ നിലവിൽ ലേയിലെ എസ്.എൻ.എം. ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഭക്ഷണത്തിന്റെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

വിഷബാധയേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന 'ധുരന്ദർ' ഡിസംബർ 5-നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. ചെറിയ ചില ഭാഗങ്ങളുടെ ചിത്രീകരണം മാത്രമാണ് ഇനി ബാക്കിയുള്ളത്.

Tags:    

Similar News