ഇതാ..ചാത്തനെ തളയ്ക്കാൻ വന്ന കൊടുമൺ പോറ്റിയുടെ മറ്റൊരു മുഖം; ഇൻസ്റ്റയിൽ തെളിഞ്ഞ ചിത്രങ്ങൾ കണ്ട് ആരാധകർക്ക് അടക്കം കൗതുകം; വീണ്ടും മനം കവർന്ന് 'സർവ്വം മായ' ഫെയിം ഡെലുലു

Update: 2026-01-14 04:35 GMT

ഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'സർവ്വം മായ' ആഗോള ബോക്സ് ഓഫീസിൽ 100 കോടി രൂപ നേടി ചരിത്ര വിജയം സ്വന്തമാക്കി. ഹൊറർ-കോമഡി വിഭാഗത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ നേട്ടം കൈവരിച്ചത് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ്. ചിത്രത്തിലെ ഡെലുലു എന്ന കഥാപാത്രത്തെക്കുറിച്ചുള്ള എ.ഐ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്.

റിയ ഷിബു അവതരിപ്പിച്ച ഡെലുലു എന്ന കഥാപാത്രം ചിത്രത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. 'സർവ്വം മായ'യിലെ ഡെലുലുവും 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയും ഒരുമിക്കുന്ന തരത്തിൽ അഖിൽ കിളിയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച എ.ഐ ചിത്രങ്ങളാണ് 'ഡെലുലു യുഗം' എന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്നത്. സിനിമകളിലെ ലൊക്കേഷനുകൾ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച് മുൻപും അഖിൽ കിളിയൻ ശ്രദ്ധ നേടിയിരുന്നു.

'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ സത്യൻ ഒരുക്കിയ 'സർവ്വം മായ'യിലൂടെ സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന നിവിൻ പോളിയെ തിരികെ ലഭിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് ഇത് കരുത്ത് പകർന്നു.

Tags:    

Similar News