രായന് ശേഷം ധനുഷ് വീണ്ടും സംവിധായക വേഷത്തിൽ; 'ഇഡ്‌ലി കടൈ' ഫസ്റ്റ്ലുക്ക് പുറത്ത്; ധനുഷിൻറെ വ്യത്യസ്ത ഗെറ്റപ്പുകൾ ശ്രദ്ധ നേടുന്നു

Update: 2025-01-02 07:44 GMT

ചെന്നൈ: മലയാളി സിനിമ ആരാധകർക്കും ഏറെ പ്രിയപ്പെട്ട തമിഴ് താരമായ ധനുഷ് സംവിധാനം നിർവഹിച്ച് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമാണ് 'രായൻ'. 2023 ഇറങ്ങിയ ഈ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ഇഡ്‌ലി കടൈ'. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ രണ്ട് ഫസ്റ്റ്ലുക്ക് പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്.

ചിത്രം ഏപ്രിൽ 10 ന് തീയറ്ററുകളിലെത്തും. നിത്യാ മേനോൻ ആണ് ചിത്രത്തിലെ നായിക. 'തിരുച്ചിത്രമ്പലം' എന്ന ഹിറ്റ് ചിത്രത്തിലൂടെ ആരധകരുടെ മനസ്സ് കീഴടക്കിയ നിത്യാ-ധനുഷ് കോമ്പോ വീണ്ടുമെത്തുന്നു എന്നൊരു പ്രത്യേകത കൂടെ 'ഇഡ്‌ലി കടൈ' യ്ക്കുണ്ട്. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് 'ഇഡ്ഡലി കടൈ' നിർമിക്കുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സം​ഗീതം. ഡൗൺ പിക്ചേഴ്സ് തന്നെയാണ് ശിവ കാര്‍ത്തികേയന്‍ സുധ കൊങ്കര ചിത്രവും നിര്‍മ്മിക്കുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലമത്തെ ചിത്രമാണ് ഇഡ്ഡലി കടൈ.

പാ പാണ്ടി, രായൻ, വരാനിരിക്കുന്ന നിലാവ് എൻമേൽ എന്നടി കോബം എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ഇഡ്‌ലി കടൈ'. ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. പ്രകാശ് രാജ്, ശാലിനി പാണ്ഡേയും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നാണ് വിവരം. അതേസമയം നിലാവ് എൻമേൽ എന്നടി കോബം എന്ന ചിത്രം ധനുഷ് ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. യുവ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം എന്നാല്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ധനുഷ് പ്രധാനവേഷത്തില്‍ എത്തുന്ന കുബേരയും റിലീസാകാനുണ്ട്. 

Tags:    

Similar News