'കേസ് സോള്‍വ് ചെയ്തിട്ടുണ്ടേ..'; അരങ്ങേറ്റം ഗംഭീരമാക്കി ഗൗതം വാസുദേവ മേനോൻ; ഡിറ്റക്ടീവ് ഡൊമിനിക്കിന് മികച്ച പ്രതികരണം; കോമഡിയും ഇൻസ്റ്റിഗേഷനും ചേർന്നൊരു സൂപ്പർ അനുഭവമെന്ന് പ്രേക്ഷകർ
കൊച്ചി: തമിഴ് ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സംരംഭമെന്ന നിലയിൽ വലിയ ചർച്ചയായ ചിത്രമായിരുന്നു 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. മമ്മൂട്ടിയുടെ പ്രോഡേഷൻ ഹൗസായ മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാണവും. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ഇന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. റിലീസ് കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രം നേടുന്നത്.
ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. കാണാതായ ഒരു പേഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്കു എത്തിക്കുന്നതാണ് ചിത്രത്ത്തിന്റെ പ്രമേയം. സാമൂഹ്യ മാധ്യമങ്ങളില്‍ മിക്കവര്‍ക്കും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ്. നിരവധിപ്പേര്‍ ഡൊമിനെക്കിനെ കുറിച്ച് എഴുതിയിട്ടുണ്ട്. കേസ് സോള്‍വ് ചെയ്തിട്ടുണ്ടേ എന്നെഴുതിയ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവയ്ക്കുന്നു. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ആണെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രം ഡൊമനിക്. ഗോകുല്‍ സുരേഷും മികച്ച് നില്‍ക്കുന്നു. കോമഡിയും രസിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്ന് ചിത്രം കണ്ടവര്‍ കുറിക്കുന്നു.
ഗൗതം വാസുദേവ് മേനോൻ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെയാണ് അവതരിപ്പിക്കുന്നതെന്നും. ഷെര്‍ലക് ഹോംസുമായി സമാനതകളുള്ള എന്നാല്‍ രസകരമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
#DominicAndTheLadiesPurse Not the typical GVM movies that we have seen. He takes an entirely different route of a breezy quirky investigation thriller that was decent in the first half and moves more into the investigation during the later. But what saved the movie was that last… pic.twitter.com/XsWNQXgxtx
— ForumKeralam (@Forumkeralam2) January 23, 2025
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രം ചിത്രീകരിച്ചത്. ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. വിഷ്ണു ആർ ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി ആണ്. ദർബുക ശിവയാണ് സംഗീതം ഒരുക്കുന്നത്. സംഘട്ടനം സുപ്രീം സുന്ദർ, കലൈ കിങ്സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, സൗണ്ട് മിക്സിങ് തപസ് നായക്, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അരിഷ് അസ്ലം
മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, സ്റ്റിൽസ് അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ. പിആർഒ ശബരി.