സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ ചിത്രം; നവാഗതനായ അഭിലാഷ് ആർ നായർ ഒരുക്കുന്ന ഡോസിന്റെ ടൈറ്റിൽ പുറത്തിറക്കി

Update: 2025-07-19 13:21 GMT

കൊച്ചി: സഹതാരമായെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ജനപ്രീതി പിടിച്ചു പറ്റിയ താരമാണ് സിജു വിൽസൺ. താരം നായക വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചിയിൽ നടന്നു. 'ഡോസ്' എന്നാണ് ചിത്രത്തിന്റെ പേര്. മെഡിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ അഭിലാഷ് ആർ നായരാണ്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് സംവിധായകൻ വിനയൻ നിർവഹിച്ചു. എസിനിമാറ്റിക്ക് പിക്ചേഴ്സിന്റെ ബാനറിൽ ഷാന്റോ തോമസാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് രണ്ടാം വാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ഡോസ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ അഭിലാഷ് പറഞ്ഞു. ജഗദീഷ്, അശ്വിൻ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റിതാ ഫാത്തിമ തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഡോസിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന്റെ ഡിജിറ്റൽ ടൈറ്റിൽ ലോഞ്ച് മമ്മുട്ടി കമ്പനി, ഉണ്ണിമുകുന്ദൻ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു.

മലയാള സിനിമയിൽ ഒരു കഥാപാത്രത്തിനു വേണ്ടി സിജു വിൽസണെ പോലെ ഇത്രയേറെ അധ്വാനിക്കുന്ന താരങ്ങൾ കുറവാണെന്നും ഉടൻ തന്നെ സിജുവിനെ നായകനാക്കി വലിയൊരു പ്രോജക്ട് ഉണ്ടാകുമെന്നും സംവിധായകൻ വിനയൻ പറഞ്ഞു. വണ്ടർമൂഡ്‍സ് പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ് വർക്ക്, വിൽസൺ പിക്ചേഴ്സ് എന്നിവർ ചിത്രത്തിന്റെ നിർമ്മാണവുമായി സഹകരിക്കുന്നുണ്ട്. ലോഞ്ചിംഗ് ചടങ്ങിൽ സഹനിർമ്മാതാവ് അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോ ജോണി ചിറമ്മൽ സംവിധായകരായ ബോബൻ സാമുവൽ,സൂരജ് ടോം, അഭിനേതാക്കളായ റോണി ഡേവിഡ് രാജ്, സഞ്ജു ശിവറാം, അശ്വിൻ ജോസ്, രശ്മി ബോബൻ തുസിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ; നവാഗതനായ അഭിലാഷ് ആർ നായർ ഒരുക്കുന്ന ഡോസിന്റെ ടൈറ്റിൽ പുറത്തിറക്കിടങ്ങിയവരും പങ്കെടുത്തു.

Tags:    

Similar News