'കയാടു എഫ്ഫക്റ്റ്...'; മികച്ച പ്രതികരണവുമായി പ്രദീപ് ചിത്രം 'ഡ്രാഗൺ'; പലയിടത്തും ഹൗസ്ഫുള്‍ ഷോകള്‍; തിമിർത്താടി യുവതാരങ്ങൾ; ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്!
ചെന്നൈ: നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് 'ഡ്രാഗൺ'. സിനിമ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കി ചിത്രം ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടുന്നുവെന്നാണ് റിപ്പോർട്ടുകൾ. തമിഴിലെ യുവതാരങ്ങളാണ് ഡ്രാഗണിൽ തകർത്തഭിനയിച്ചിരിക്കുന്നത്.
ചിത്രം 100 കോടി ബോക്സ് ഓഫീസിലേക്ക് അടുക്കുകയാണ്. ലോകമെമ്പാടുമായി ചിത്രം ഇതിനകം 100 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ടെങ്കിലും, 2025-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ്. അതും അടുത്തിടെ പുറത്തിറങ്ങിയ അജിത് കുമാറിന്റെ വിദാമുയാർച്ചിയെ മറികടന്നാണ് ചിത്രം കുതിക്കുന്നത്.
പ്രണയവും സൗഹൃദവും ബ്രേക്കപ്പും നാടകീയതയും ട്വിസ്റ്റുകളും നായകന്റെ തിരിച്ചുവരവും എല്ലാം ചേർന്നൊരു ടോട്ടൽ പാക്കേജാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഡ്രാഗൺ എന്ന സിനിമയ്ക്ക് ഉള്ളത്. പുതുതലമുറയ്ക്കു എളുപ്പത്തിൽ കണക്റ്റ് ചെയ്യാവുന്ന ഒട്ടേറെ അഭിനയ മുഹൂർത്തങ്ങളുള്ള സിനിമ എല്ലാ തലമുറയിലുള്ള പ്രേക്ഷകരെയും ഒരേ പോലെ രസിപ്പിക്കും.
നാടകീയ മുഹൂർത്തങ്ങൾ ഏറെ ഉണ്ടെങ്കിലും ഹ്യൂമർ ട്രാക്കിലൂടെയാണ് ആദ്യാവസാനം ഡ്രാഗണിന്റെ പ്രയാണം. കണ്ടും കേട്ടും പഴകിയ ഒട്ടേറെ മുഹൂർത്തങ്ങൾ ഉണ്ടെങ്കിലും പുതിയകാലത്തിന്റെ ട്രെൻഡിനൊപ്പം ചേർന്നു നിൽക്കുന്ന സിനിമ പുതുതലമുറയ്ക്കൊരു വലിയ സന്ദേശവും ചിത്രം നൽകുന്നുണ്ട്. സിനിമ ഇപ്പോഴും ഹൗസ് ഫുള്ളായി തന്നെ കുതിക്കുകയാണ്.