'ആര്‍ഡിഎക്‌സ്' സംവിധായകൻ നഹാസ് ഹിദായത്ത് ഒരുക്കുന്ന ദുൽഖർ സൽമാൻ ചിത്രം; 'ഐ ആം ഗെയി'മിന്റെ അപ്‌ഡേറ്റെത്തി; പോസ്റ്റർ പുറത്ത്

Update: 2025-11-26 14:08 GMT

കൊച്ചി: 'ആർഡിഎക്സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ നഹാസ് ഹിദായത്തും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഐ ആം ഗെയിം'. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ദുൽഖറിൻ്റെ പ്രധാന മലയാള ചിത്രമായിരിക്കും ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ആദ്യലുക്ക് വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് പുറത്തുവിടുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

'തയ്യാറാണോ?' എന്ന ചോദ്യത്തോടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. തോക്ക് പിടിച്ചുനില്‍ക്കുന്ന കൈ മാത്രമുള്ള, ഇരുണ്ട പശ്ചാത്തലത്തിലുള്ള മിനിമലായ പോസ്റ്ററാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. ഒരു ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സംവിധായകൻ നഹാസ് ഹിദായത്ത് തന്നെ ഒരു അഭിമുഖത്തിൽ, പ്രേക്ഷകർ എന്താണ് ആഗ്രഹിക്കുന്നത് അത് കൃത്യമായി നൽകാൻ ശ്രമിക്കുന്നുണ്ടെന്നും ശക്തമായ ആക്ഷൻ രംഗങ്ങളും തീവ്രമായ ഡ്രാമയും ചിത്രത്തിലുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു.

Full View

ചിത്രത്തിൽ ആൻ്റണി വർഗീസ് പെപ്പെ, തമിഴ് നടൻ എസ്.ജെ. സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: ജേക്സ് ബിജോയ്. അടുത്ത വർഷം ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ഐ ആം ഗെയിമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Tags:    

Similar News