ലോകയുടെ വലിയ വിജയത്തിനിടെ കാന്ത റിലീസ് മാറ്റിയത് ബ്രീത്തിങ്ങ് സ്‌പേസ് നല്‍കാന്‍: ദുല്‍ഖര്‍ സല്‍മാന്‍
ലോകയുടെ വലിയ വിജയത്തിനിടെ കാന്ത റിലീസ് മാറ്റിയത് ബ്രീത്തിങ്ങ് സ്‌പേസ് നല്‍കാന്‍: ദുല്‍ഖര്‍ സല്‍മാന്‍
തിരുവനന്തപുരം: ലോക ഇത്ര വലിയ വിജയം നേടിയതിനാല്‍ അടുത്ത സിനിമയായ കാന്തയ്ക്ക് ബ്രീത്തിങ്ങ് സ്‌പേസ് നല്‍കണമെന്നും അതിനാലാണ് റിലീസ് മാറ്റിയതെന്നും ദുല്‍ഖര്‍ സല്‍മാന്‍. 'ലോക'യുടെ ടീമിനൊപ്പം ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെല്‍വമണി സെല്‍വരാജാണ് കാന്തയുടെ സംവിധായകന്‍. വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ഇത്.
സെപ്റ്റംബര്‍ പകുതിയോടെ കാന്ത റിലീസ് നടത്താനാണിരുന്നത്. പക്ഷേ 'ലോക' ഇത്ര വലിയ വിജയം നേടുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. കാന്തയുടെ കഥ 2019-ലാണ് കേട്ടത്. ഒരു ടീം എന്ന നിലയില്‍ ഇത്രയും കാലം ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ഒരു സാധാരണ സിനിമയായി ഇത് ഒരിക്കലും തോന്നിയിരുന്നില്ല. ലോക എങ്ങനെയായിരുന്നോ, അതുപോലെ തന്നെ ഈ സിനിമയും ശ്രദ്ധിക്കപ്പെടുംദുല്‍ഖര്‍ പറഞ്ഞു.